---
title: "പാനൂരിൽ വച്ച് ബൈക്കിടിച്ച് പരിക്കേറ്റ ചമ്പാട്ടെ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു"
english_title: "Champate housewife who was injured after being hit by a bike in Panur died while undergoing treatment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223090/champate-housewife-who-was-injured-after-being-hit-by-a-bike-in-panur-died-while-undergoing-treatment"
published_at: "2024-07-26T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3ce0b7ff31_Untitled-6_copy.jpg"
keywords: []
---

# പാനൂരിൽ വച്ച് ബൈക്കിടിച്ച് പരിക്കേറ്റ ചമ്പാട്ടെ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു

> **Lead Summary:** ***പാനൂർ : ***പാനൂരിൽ വച്ച് ബൈക്കിടിച്ച് പരിക്കേറ്റ ചമ്പാട്ടെ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു .

## Article Content

***പാനൂർ : ***പാനൂരിൽ വച്ച് ബൈക്കിടിച്ച് പരിക്കേറ്റ ചമ്പാട്ടെ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു .

ഇക്കഴിഞ്ഞ ഏപ്രിൽ 5 ന് പാനൂർ ന്യൂക്ലിയസ് ആശുപത്രിക്ക് സമീപം വച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന ചമ്പാട്ടെ പട്ടാറത്ത് പൊയിൽ നിർമ്മല (62)യെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

കോഴിക്കോട് മെഡി.കോളേജിലും, അഞ്ചരക്കണ്ടി മെഡി.കോളേജിലുമായി ഏറെ ദിവസം ചികിത്സയിലായിരുന്നു. പരേതനായ പട്ടാറത്ത് പൊയിൽ മനോഹരൻ്റെ ഭാര്യയാണ്. പരേതനായ റിജേഷ്, റിധിൻ (ഇൻറീരിയൽ ഡിസൈനർ) എന്നിവർ മക്കളാണ്. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ നടക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223090/champate-housewife-who-was-injured-after-being-hit-by-a-bike-in-panur-died-while-undergoing-treatment)