പാനൂർ:(www.panoornews.in) കണ്ണടച്ച് വിശ്വസിക്കാം, പാനൂരിലെ ബസ് ജീവനക്കാരെ , എംഎഎമ്മിലെ ജീവനക്കാരുടെ സത്യസന്ധതക്ക് പത്തര മാറ്റിന്റെ തിളക്കം ബസിൽ വെച്ച് കളഞ്ഞു പോയ 35,000 രൂപ അവകാശിയെ കണ്ടെത്തി തിരികെ നൽകി പാനൂരിലെ ബസ് ജീവനക്കാരുടെ മാതൃക.



തലശേരി - പാനൂർ - സെൻട്രൽ പൊയിലൂർ റൂട്ടിലോടുന്ന എം.എ.എം. ബസിലെ ജീവനക്കാരായ റിജീഷ്, അക്ഷയ്, വിഷ്ണു എന്നിവരാണ് കഴിഞ്ഞ ദിവസം ബസിൽ നിന്നും ലഭിച്ച 35,000 രൂപ ഉടമസ്ഥന് തിരിച്ചുനൽകിയത്.
സത്യസന്ധത കാണിച്ച ബസ് ജീവനക്കാരെ പൊയിലൂർ മഹല്ല് പ്രസിഡന്റ് മത്തത്ത് അബ്ബാസ് ഹാജി ഉപഹാരം നൽകി അനുമോദിച്ചു. യുസുഫ് പുത്തൻ പുരയിൽ, ഷാജഹാൻ പൊട്ടന്റവിട, അലിഫ് ഓട്ടോ അക്സസറീസ് എം ഡി എ.കെ.അഷ്റഫ്, റഫീഖ് കിഴക്കയിൽ, മുസ്തഫ പുത്തൻ പുരയിൽ, എന്നിവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു.
You can #trust the #bus staff of #Panoor with your #eyes #closed#10. Matt's #shine for the #honesty of the# employees of #MAM
