---
title: "#death|  തളിപ്പറമ്പിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു"
english_title: "#Bike #passenger# dies after #private #bus hits bike in #Thaliparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145480/bike-passenger-dies-after-private-bus-hits-bike-in-thaliparamba"
published_at: "2023-09-11T15:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fee5d632d96_Untitled-15_copy.jpg"
keywords: []
---

# #death|  തളിപ്പറമ്പിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

> **Lead Summary:** **കണ്ണൂർ : **സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏര്യം കണാരം വയലിലെ മുതിരയിൽ വീട്ടിൽ എം. സജീവൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 9.45 ന് തളിപ്പറമ്പ്- ആലക്കോട് മലയോര ഹൈവേയിൽ പൂവം ടൗണിലാണ് അപകടം നടന്നത്.

## Article Content

**കണ്ണൂർ : **സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏര്യം കണാരം വയലിലെ മുതിരയിൽ വീട്ടിൽ എം. സജീവൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 9.45 ന് തളിപ്പറമ്പ്- ആലക്കോട് മലയോര ഹൈവേയിൽ പൂവം ടൗണിലാണ് അപകടം നടന്നത്.

ആലക്കോട് ഭാഗത്തു നിന്നും വരുന്ന കെ.എൽ.59 എഫ്.2900 ആപ്പിൾ എന്ന സ്വകാര്യ ബസാണ് കെ.എൽ.59 ഡബ്ള്യു – 2833 പൾസർ ബൈക്കിൽ ഇടിച്ചത്. കണാരം വയലിലെ കണ്ണൻ -ചേയിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: സിജി (അധ്യാപിക, കാര്യപ്പള്ളി സ്ക്കൂൾ). മക്കൾ: ഹരികൃഷ്ണൻ, ഹരിനന്ദ. സഹോദരങ്ങൾ: സവിത ( പുളിമ്പറമ്പ്) ഷൈലജ (കണാരം വയൽ). പെയിൻ്റ് വിതരണ ഏജൻസി നടത്തുന്ന സജീവൻ രാവിലെ തളിപ്പറമ്പിലേക്ക് വരികയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145480/bike-passenger-dies-after-private-bus-hits-bike-in-thaliparamba)