പാനൂർ:(www.panoornews.in) കോടിയേരി മലബാർ സി എച് സെന്റർ വൈസ് പ്രസിഡന്റും, കല്ലിക്കണ്ടി NAM കോളേജ് മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് പാനൂർ പഞ്ചായത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയുമായ തയ്യുള്ളതിൽ അബൂബക്കർന്റെ ( ടി അബൂബക്കർ ) മാതാവ് തയ്യുള്ളതിൽ കുഞ്ഞാമി (92) നിര്യാതയായി.

പരേതനായ കുഞ്ഞാലിക്കുട്ടിയാണ് ഭർത്താവ്. സൂപ്പി, നബീസു, റംല എന്നിവർ മറ്റു മക്കളാണ്. ഖബറടക്കം പാനൂർ ജുമുഅത് പള്ളിയിൽ വൈകിട്ട് 6 മണിക്ക് നടക്കും.
#Panoor# Muslim #League leader T. Abu Bakr's #mother #passed away.