---
title: "ബിരിയാണി രുചി പെരുമ നാടെങ്ങുമെത്തിച്ച വി.പി.കെ.യു അബ്ദുള്ളക്ക ഇനി ഓർമ്മ ; ഖബറടക്കം മീത്തലെ ചമ്പാട് ഖബർസ്ഥാനിൽ"
english_title: "VPKU Abdullakka, who brought the taste of biryani to the whole country, is now remembered; his grave is at Chambad cemetery in Meetha."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298776/vpku-abdullakka-who-brought-the-taste-of-biryani-to-the-whole-country-is-now-remembered-his-grave-is-at-chambad-cemetery-in-meetha"
published_at: "2025-06-27T10:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e2a14b7f2e_Untitled-4_copy.jpg"
keywords: []
---

# ബിരിയാണി രുചി പെരുമ നാടെങ്ങുമെത്തിച്ച വി.പി.കെ.യു അബ്ദുള്ളക്ക ഇനി ഓർമ്മ ; ഖബറടക്കം മീത്തലെ ചമ്പാട് ഖബർസ്ഥാനിൽ

> **Lead Summary:** ചമ്പാട്: താഴെ ചമ്പാട് വാതുക്കൽ പറമ്പത്ത് കുനിയിൽ ഹസീബാസിൽ വി.പി.കെ.യു അബ്ദുളള നിര്യാതനായി. വി പി കെ യു എന്ന കാറ്ററിംഗ് സ്ഥാപനത്തിലൂടെ ബിരിയാണികളുടെ രുചിപ്പെരുമ കേരളത്തിലും, ഗൾഫ് നാടുകളിലടക്കം എത്തിക്കാൻ അബ്ദുള്ളക്ക് കഴിഞ്ഞിരുന്നു.

## Article Content

ചമ്പാട്: താഴെ ചമ്പാട് വാതുക്കൽ പറമ്പത്ത് കുനിയിൽ ഹസീബാസിൽ വി.പി.കെ.യു അബ്ദുളള നിര്യാതനായി. വി പി കെ യു എന്ന കാറ്ററിംഗ് സ്ഥാപനത്തിലൂടെ ബിരിയാണികളുടെ രുചിപ്പെരുമ കേരളത്തിലും, ഗൾഫ് നാടുകളിലടക്കം എത്തിക്കാൻ അബ്ദുള്ളക്ക് കഴിഞ്ഞിരുന്നു.

വൈവിധ്യമാർന്ന, കൊതിയൂറും ബിരിയാണികളുടെ കൈപ്പുണ്യമുള്ള പാചകക്കാരനായിരുന്നു അദ്ദേഹം. തിരക്കേറിയ പാചകക്കാരനായതുകൊണ്ടുതന്നെ അബ്ദുള്ളയുടെ സൗകര്യം നോക്കിയാണ് ചമ്പാട് മേഖലയിൽ വിവാഹങ്ങളടക്കമുള്ള ആഘോഷ പരിപാടികൾ തീരുമാനിച്ചിരുന്നത്.

പാചകരംഗത്ത് നിരവധി ശിഷ്യരും അബ്ദുള്ളക്കുണ്ട്. ഉസ്മാൻ - നബീസു ദമ്പതികളുടെ മകനാണ് അബ്ദുള്ള. സാബിറയാണ് ഭാര്യ. ഹസീബ, അൻഷാദ്, അഷ്ക്കർ, പരേതനായ അനീസ് എന്നിവർ മക്കളും, ഫൈസൽ, റഹീമ, മാജിദ, അസ്ലിനി എന്നിവർ മരുമക്കളുമാണ്. സഹോദരങ്ങൾ : സുബൈദ, അസീസ്, സാബിറ, സഹീറ, ഷക്കീൽ, ഷാക്കിർ, ഷെറീന, ഹസീന, പരേതനായ ലത്തീഫ്. ഖബറടക്കം വൈകീട്ട് 4.30ന് മീത്തലെ ചമ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298776/vpku-abdullakka-who-brought-the-taste-of-biryani-to-the-whole-country-is-now-remembered-his-grave-is-at-chambad-cemetery-in-meetha)