കണ്ണൂർ:(www.panoornews.in) ഹജ്ജ് കർമ്മം കഴിഞ്ഞ് നാളെ നാട്ടിലേക്ക് മടങ്ങി വരേണ്ട കണ്ണൂർ സ്വദേശി മക്കയിൽ മരിച്ചു. ചക്കരക്കൽ കണയന്നൂർ റോഡിൽ ബൈത്തുൽ അമീൻ കരിയിൽ അബ്‌ദുൽ ഖാദർ ഹാജിയാണ് (69) ശനിയാഴ്ച്ച കാലത്ത് മക്കയിലെ ആശുപത്രിയിൽ മരണപ്പെട്ടത്.

കഴിഞ്ഞ മാസം ആറാം തീയ്യതി കണ്ണൂരിൽ നിന്നും യാത്ര പുറപ്പെട്ട അബ്‌ദുൽ ഖാദർ ഹാജി ഞായറാഴ്ച നാട്ടിലേക്ക് യാത്ര തിരിക്കേണ്ടതായിരുന്നു ഹജ്ജ് കർമ്മത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി വരാനുള്ള തിരക്കിനിടയിൽ ന്യുമോണിയ ബാധിച്ച ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്നാണ് രാവിലെ മരണം സംഭവിച്ചത്. കരിയിൽ മറിയമാണ് ഭാര്യ. ഫാത്തിമ മകളും, സമീർ മരുമകനുമാണ്.
A native of Kannur, who was supposed to return home tomorrow after performing Hajj, died in Makkah.