(www.panoornews.in)പാനൂരിലെ എടക്കുടിയിൽ അനന്തൻ വൈദ്യർ (93) നിര്യാതനായി.പാനൂർ ഗവ.താലൂക്ക് ആശുപത്രിക്ക് മുന്നിൽ അരനൂറ്റാണ്ടിലധികമായി ദേശീയ ഔഷധാലയം എന്ന പേരിൽ വൈദ്യശാല നടത്തി വരികയായിരുന്നു. അലോപ്പതി വ്യാപകമാകുന്നതിന് മുമ്പ് വൈദ്യരായിരുന്നു പലർക്കും അവസാനവാക്ക്. ഏത് അസുഖത്തിനും കൈപ്പുണ്യമുള്ള ഒറ്റമൂലി വൈദ്യർക്ക് സ്വന്തമായുണ്ടായിരുന്നു. ഇന്നും ദേശീയ ഔഷധാലയം തേടിയെത്തുന്നവരുടെ എണ്ണം ഏറെയാണ്.
പരേതയായ ജാനുവാണ് ഭാര്യ.മക്കൾ: രവീന്ദ്രൻ,രമാദേവി, പ്രദീപ് കുമാർ, പ്രകാശൻ, പ്രസാദ്മരുമക്കൾ: ഉല്ലേഖ, ചന്ദ്രമോഹനൻ, ഹർമ്മിത്ത്‌സുമ, രാധിക, ശ്രീഷ്‌മ


സഹോദരങ്ങൾ: ജാനു, യശോദ, സരോജിനി, പരേതനായ ബാലൻ വൈദ്യർ.സംസ്കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പിൽ
Ananthan Vaidyar of Panur passes away; Kaipunyam's 'Vaidya' story remembered
