വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ധീരമായ നടപടി യുമായി വിദ്യാഭ്യാസ വകുപ്പ് ; തേവലക്കര സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും, മാനേജ്‌മെന്റിനെ പിരിച്ചുവിട്ടതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ധീരമായ നടപടി യുമായി വിദ്യാഭ്യാസ വകുപ്പ് ;  തേവലക്കര സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും, മാനേജ്‌മെന്റിനെ പിരിച്ചുവിട്ടതായും  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
Jul 26, 2025 12:13 PM | By Rajina Sandeep

(www.panoornews.in)കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു.


തേവലക്കര സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. മാനേജരുടെ വിശദീകരണം തള്ളിയാണ് നടപടി. മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് താത്കാലിക ചുമതല നൽകി.


പ്രധാന അധ്യാപികക്ക് എതിരെ മാത്രം നടപടി എടുത്തത് വിവാദമായിരുന്നു. പാർട്ടി മാനേജമെന്റിനെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു.


സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​യ്​​ഡ​ഡ്​ സ്കൂ​ളാ​ണി​ത്. സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ട്​ ചേ​ർ​ന്ന സൈ​ക്കി​ള്‍ ഷെ​ഡി​ന് മു​ക​ളി​ൽ വീ​ണ ചെ​രി​പ്പ് എ​ടു​ക്കാ​ൻ ക​യ​റി​യ എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യും തേ​വ​ല​ക്ക​ര വ​ലി​യ​പാ​ടം മി​ഥു​ന്‍ഭ​വ​നി​ല്‍ മ​നു​വി​ന്‍റെ മ​ക​നു​മാ​യ മി​ഥു​ൻ (13) വൈ​ദ്യു​തി ലൈ​നി​ൽ​ നി​ന്ന് ഷോ​ക്കേ​റ്റാണ് മ​രി​ച്ച​ത്. ശാ​സ്താം​കോ​ട്ട തേ​വ​ല​ക്ക​ര കോ​വൂ​ര്‍ ബോ​യ്സ് സ്കൂ​ളി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.40നാ​ണ്​ സം​ഭ​വം.


ക്ലാ​സ്​ പ​രി​സ​ര​ത്ത്​ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കെ​ട്ടി​ട​ത്തോ​ട്​ ചേ​ർ​ന്ന സൈ​ക്കി​ള്‍ ഷെ​ഡി​ന് മു​ക​ളി​ലേ​ക്ക് ചെ​രി​പ്പ് വീ​ണ​ത്. ക്ലാ​സ്​ മു​റി​യി​ൽ​ ഡ​സ്കി​ട്ട്​ ഭി​ത്തി​യി​ൽ പി​ടി​ച്ച്​ മു​ക​ളി​ലെ വി​ട​വി​ലൂ​ടെ ഇ​രു​മ്പ്​ ഷീ​റ്റ്​ പാ​കി​യ സൈ​ക്കി​ൾ ഷെ​ഡി​ന് മു​ക​ളി​ൽ​ ക​യ​റി​യ വി​ദ്യാ​ർ​ഥി ചെ​രി​പ്പെ​ടു​ക്കാ​നാ​യി ന​ട​ന്നു​ നീ​ങ്ങു​ന്ന​തി​നി​ടെ വ​ഴു​തി വീ​ണ​പ്പോ​ൾ താ​ഴ്ന്നു​കി​ട​ന്ന വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു.


ഷെ​ഡി​ന്​ മു​ക​ളി​ൽ പാ​കി​യ ഷീ​റ്റി​ൽ​ നി​ന്ന്​ അ​ര​മീ​റ്റ​ർ പോ​ലും ഉ​യ​ര​ത്തി​ലാ​യി​രു​ന്നി​ല്ല വൈ​ദ്യു​തി ലൈ​ൻ. സ്കൂ​ളി​ലേ​ക്കും സ്വ​കാ​ര്യ വ്യ​ക്​​തി​യു​ടെ കെ​ട്ടി​ട​ത്തി​ലേ​ക്കു​മാ​യി വ​ലി​ച്ച ലൈ​നി​ൽ ​നി​ന്നാ​ണ്​ ഷോ​ക്കേ​റ്റ​ത്. തേ​വ​ല​ക്ക​ര വൈ​ദ്യു​തി ഓ​ഫി​സി​ൽ നി​ന്ന്​ അ​ധി​കൃ​ത​രെ​ത്തി വൈ​ദ്യു​തി വി​​​ച്ഛേ​ദി​ച്ച ശേ​ഷം​ ബെ​ഞ്ച്​ ഉ​പ​യോ​ഗി​ച്ച്​ ലൈ​നി​ൽ ​നി​ന്ന്​ ത​ട്ടി മാ​റ്റി കു​ട്ടി​യെ താ​ഴെ​യി​റ​ക്കി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.


വൈ​ദ്യു​തി ലൈ​നി​ന്​ ​തൊ​ട്ട്​ താ​ഴെ പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ പ​ണി​ത സൈ​ക്കി​ൾ ഷെ​ഡ്​ അ​പ​ക​ട​നി​ല​യി​ലാ​ണെ​ന്ന്​ പി.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ അ​ട​ക്കം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി എ​ടു​ത്തി​രു​ന്നി​ല്ല.

Education Department takes bold action in the incident where a student died of shock; Education Minister V Sivankutty says the government will take over the Thevalakkara school and dismiss the management

Next TV

Related Stories
കൂത്ത് പറമ്പ് റാണി ജയ് ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ സ്കൂൾ ക്ലബുകൾ പ്രവർത്തനമാരംഭിച്ചു ; പ്രശസ്ത ചിത്രകാരൻ ബി.ടി.കെ അശോക് ഉദ്ഘാടനം ചെയ്തു

Jul 26, 2025 08:26 PM

കൂത്ത് പറമ്പ് റാണി ജയ് ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ സ്കൂൾ ക്ലബുകൾ പ്രവർത്തനമാരംഭിച്ചു ; പ്രശസ്ത ചിത്രകാരൻ ബി.ടി.കെ അശോക് ഉദ്ഘാടനം ചെയ്തു

കൂത്ത് പറമ്പ് റാണി ജയ് ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ സ്കൂൾ ക്ലബുകൾ പ്രവർത്തനമാരംഭിച്ചു ; പ്രശസ്ത ചിത്രകാരൻ ബി.ടി.കെ അശോക് ഉദ്ഘാടനം...

Read More >>
കലാസമിതി - കലാകാര കൺവെൻഷൻ പാനൂരിൽ നടന്നു.

Jul 26, 2025 08:11 PM

കലാസമിതി - കലാകാര കൺവെൻഷൻ പാനൂരിൽ നടന്നു.

കലാസമിതി - കലാകാര കൺവെൻഷൻ പാനൂരിൽ...

Read More >>
സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ 5  ബിജെപി പ്രവർത്തകർക്ക് 29 വർഷം തടവ്

Jul 26, 2025 08:00 PM

സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ 5 ബിജെപി പ്രവർത്തകർക്ക് 29 വർഷം തടവ്

സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ 5 ബിജെപി പ്രവർത്തകർക്ക് 29 വർഷം...

Read More >>
കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം ; ഗുരുതര പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു*

Jul 26, 2025 06:32 PM

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം ; ഗുരുതര പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു*

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം ; ഗുരുതര പരുക്കേറ്റ മത്സ്യത്തൊഴിലാളി...

Read More >>
അരയാക്കൂലിന് നൊമ്പരമായി റിട്ട.സൈനികൻ്റെ വേർപാട്

Jul 26, 2025 04:13 PM

അരയാക്കൂലിന് നൊമ്പരമായി റിട്ട.സൈനികൻ്റെ വേർപാട്

അരയാക്കൂലിന് നൊമ്പരമായി റിട്ട.സൈനികൻ്റെ...

Read More >>
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി

Jul 26, 2025 02:42 PM

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി...

Read More >>
Top Stories










News Roundup






//Truevisionall