---
title: "അവസാന കമ്മ്യൂണിസ്റ്റെന്ന പ്രചരണം പണ്ടേയുള്ളതാണെന്ന് കാരായി രാജൻ ; പിപി കുഞ്ഞിക്കണ്ണൻ്റെ 26ആം ചരമവാർഷിക ദിനാചരണം ചമ്പാട് നടന്നു"
english_title: "Karayi Rajan says the propaganda of being the last communist is old; PP Kunjikannan's 26th death anniversary observed in Chambad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/304640/karayi-rajan-says-the-propaganda-of-being-the-last-communist-is-old-pp-kunjikannans-26th-death-anniversary-observed-in-chambad"
published_at: "2025-07-25T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6883af74147f1_Untitled-2_copy.jpg"
keywords: []
---

# അവസാന കമ്മ്യൂണിസ്റ്റെന്ന പ്രചരണം പണ്ടേയുള്ളതാണെന്ന് കാരായി രാജൻ ; പിപി കുഞ്ഞിക്കണ്ണൻ്റെ 26ആം ചരമവാർഷിക ദിനാചരണം ചമ്പാട് നടന്നു

> **Lead Summary:** ചമ്പാട്:പി പി കുഞ്ഞിക്കണ്ണൻ്റെ 26ആം ചരമവാർഷിക ദിനാചരണം ചമ്പാട് നടന്നു.സിപിഎം ജില്ലാ കമ്മിറ്റിയംഗവും പാനൂർ ഏരിയാ സെക്രട്ടറിയുമായിരുന്ന പി പി കുഞ്ഞി ക്കണ്ണന്റെ 26-ാം ചരമവാർഷി കദിനാചരണം ചമ്പാട് നടന്നു.

## Article Content

ചമ്പാട്:പി പി കുഞ്ഞിക്കണ്ണൻ്റെ 26ആം ചരമവാർഷിക ദിനാചരണം ചമ്പാട് നടന്നു.സിപിഎം ജില്ലാ കമ്മിറ്റിയംഗവും പാനൂർ ഏരിയാ സെക്രട്ടറിയുമായിരുന്ന പി പി കുഞ്ഞി ക്കണ്ണന്റെ 26-ാം ചരമവാർഷി കദിനാചരണം ചമ്പാട് നടന്നു.

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ അനുസ്മരണവും ഇതോടനുബന്ധിച്ച് നടന്നു.

നേതാക്കളും, പ്രവർത്തകരും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.. താഴെചമ്പാട് നടന്ന അനുസ്മര ണയോഗം സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു.പാനൂർ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. ഇ. വിജയൻ അധ്യക്ഷനായി. സിപിഎം ചമ്പാട് ലോക്കൽ സെക്രട്ടറി കെ.ജയരാജൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/304640/karayi-rajan-says-the-propaganda-of-being-the-last-communist-is-old-pp-kunjikannans-26th-death-anniversary-observed-in-chambad)