ചൊക്ലി:(www.panoornews.in)വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ കീഴിൽ ഉള്ള രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിൽ കാർഗിൽ ദിനം ആചരിച്ചു .


സ്‌കൂളിൽ നിന്നും ആരംഭിച്ച റാലിയുടെ ഫ്ലാഗ് ഓഫ് കർമം സ്‌കൂൾ പ്രിൻസിപ്പാൾ പ്രശാന്തൻ തച്ചറത്ത് നിർവഹിച്ചു.എൻ സി സി ഓഫീസർ ടി .പി .രാവിദ്ദ് ,എൻ സി സി ഇൻസ്‌ട്രക്റ്റർ മാരായ ഹവിൽദാർ രാജ് മണി ഓജ ,ഹവിൽദാർ മുകേഷ് കുമാർ ,സർജന്റ് മേജർ കിരൺ ബേദി ,കോർടർ മാസ്റ്റർ സർജെന്റ് നിയുക്ത് ,സർജന്റ് അൻവിത ആർ ബിജു ,കോർപറൽ ഈഷാൻ സ്മിതേഷ് ,കോർപറൽ ജിയ പി .കെ ,കോർപറൽ അനുഗ്രഹ് .എ .കെ തുടങ്ങിയവർ നേതൃത്വം നൽകി.അൻപതോളം കേഡറ്റുകൾ റാലിയിൽ പങ്കെടുത്തു.
NCC cadets celebrated Kargil Victory Day at Chokli Ramvilasam.
