(www.panoornews.in)കണ്ണൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ പി. ഷിനോജിൻ്റെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്ത് കണ്ണൂർ ആർടിഒ ഉത്തരവിറിക്കി.
20-ന് താണയിലുണ്ടായ അപകടത്തിലാണ് കണ്ണോത്തുംചാലിലെ ദേവനന്ദ് (18) എന്ന വിദ്യാർഥി മരിച്ചത്. ലൈസൻസ് സസ്പെൻഷൻ കാലാവധിക്ക് ശേഷം അഞ്ചുദിവസത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് സർട്ടിഫിക്കറ്റും ഹാജരാക്കിയതിനുശേഷമേ സസ്പെൻഷൻ പിൻവലിക്കൂ.
Student dies after being hit by bus in Kannur; Driver's license suspended
