(www.panoornews.in)സഹപാഠിക്കൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ ആൺസുഹൃത്തിൽ നിന്നും ഐഡിയൽ കോളേജ് വിദ്യാർത്ഥിയ്ക്ക് മർദ്ദനമേറ്റതായി പരാതി.



മേപ്പയൂർ സ്വദേശി കുളമുള്ളതിൽ സയൻ ബഷീർ (20)ആണ് ക്രൂരമായി അക്രമിക്കപ്പെട്ടത്. നാലു മാസം മുൻപ്, സയൻ സഹപാഠിക്കൊപ്പമുള്ള റീൽസ് വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ ആൺസുഹൃത്ത് വീഡിയോ ഡിലീറ്റ് ചെയ്യണമെന്നു പറഞ്ഞു സയാനെ വിലക്കിയിരുന്നു.
തുടർന്ന് പെൺകുട്ടിയും ആവശ്യം ഉന്നയിച്ചതോടെ വീഡിയോ നീക്കം ചെയ്തിരുന്നതായും സയാൻ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം കോളേജിൽ വച്ച് ജാസിം എന്ന വിദ്യാർത്ഥി കോളേജ് കാന്റീന്റെ സമീപം സയാനെ തടഞ്ഞു നിർത്തി തന്റെ മുഖത്ത് അടിച്ച് പരിക്കേൽപ്പിച്ചതായും സയാൻ പറഞ്ഞു.
മൂക്കിനും പല്ലിനുമുൾപ്പെടെ പരിക്കുകളോടെ സയാനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയിക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സയാന്റെ പരാതിയിൽ പ്രതിക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു.
Instagram reels with classmate; College student brutally beaten in Kuttiadi
