കുറ്റ്യാടി : (www.panoornews.in) വീട്ടിൽ മദ്യപിച്ചെത്തി വീട്ടമ്മയെ ക്രൂരമായി മർദിക്കുകയും ആയുധം കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായി പരാതി.



അടുക്കത്ത് സ്വദേശി കുഞ്ഞിരാമക്കുന്നുമ്മൽ ശോഭന (50)ആണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ ഭർത്താവ് വീട്ടമ്മയെ അകാരണമായി ഉപദ്രവിക്കുകയും മർദിക്കുകയും ചെയ്തതായി ശോഭന പൊലീസിനോട് പറഞ്ഞു.
അക്രമം വർധിച്ചതോടെ സ്വയരക്ഷക്കായി മുറിയിൽ കയറി വാതിലടച്ച വീട്ടമ്മയെ വാതിൽ ചവിട്ടി തുറന്ന് കട്ടിലിൽ നിന്നും താഴെ വലിച്ചിട്ടു .ഓടി രക്ഷപെടാൻ ശ്രമിച്ചതോടെ കൊടുവാൾ ഉപയോഗിച്ച് ശോഭനയുടെ കാലിന്റെ മുട്ടിനു വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായും ശോഭന വ്യക്തമാക്കി.
തുടർന്ന് വീട്ടമ്മയെ കുറ്റ്യാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശോഭനയുടെ പരാതിയിൽ പ്രതിക്കെതിരെ തൊട്ടിൽപ്പാലം പോലീസ് കേസെടുത്തു.
Complaint alleging that drunk husband kicked in door and injured housewife
