(www.panoornews.in)മാഹിയിൽനിന്ന് ബസിൽ കടത്തുകയായിരുന്ന 30 കുപ്പി മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ. വിലങ്ങാട് വാളാംതോട് ഓട്ടയിൽ സത്യൻ (54), അടുപ്പിൽ ഉന്നതിയിലെ ചന്ദ്രൻ (54) എന്നിവരാണ് പിടിയിലായത്.



നാദാപുരം എസ്ഐ എം പി വിഷ്ണുവിന്റെ നേതൃത്വത്തിൽ പേരോട് ടൗൺ പരിസരത്ത് നടത്തിയ പരിശോധനയിലാണ് 500 മില്ലി ലിറ്ററിന്റെ 20 കുപ്പി മദ്യവുമായി ചന്ദ്രൻ പിടിയിലായത്.
സത്യനെ 10 കുപ്പി മദ്യവുമായി വാണിമേൽ വെള്ളിയോട് പള്ളിക്കുസ മീപത്തെ ബസ് സ്റ്റോപ്പിൽനിന്ന് വളയം പൊലീസും പിടികൂടി. കേന്ദ്രീകരിച്ച് മാഹി മദ്യം വിൽക്കുന്ന സംഘത്തിൽ പ്പെട്ടവരാണ് ഇരുവരുമെന്നും ചന്ദ്രൻ നിലവിൽ അബ്കാരി കേസിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു
Nadapuram natives arrested with 30 bottles of Mahi liquor
