---
title: "പാനൂർ ജംഗ്ഷനിലെ സിഗ്നൽ സംവിധാനത്തിൽ കാൽനടയാത്രക്കാർക്കും സമയം അനുവദിക്കണം ; ബിജെപി നേതാവ് പാനൂർ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി"
english_title: "Pedestrians should also be allowed time at the signal system at Panur Junction;The BJP leader filed a complaint with the Panur municipal secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229377/pedestrians-should-also-be-allowed-time-at-the-signal-system-at-panur-junctionthe-bjp-leader-filed-a-complaint-with-the-panur-municipal-secretary"
published_at: "2024-08-19T11:17:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2dd4c9abaa_Untitled-3_copy.jpg"
keywords: []
---

# പാനൂർ ജംഗ്ഷനിലെ സിഗ്നൽ സംവിധാനത്തിൽ കാൽനടയാത്രക്കാർക്കും സമയം അനുവദിക്കണം ; ബിജെപി നേതാവ് പാനൂർ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി

> **Lead Summary:** **പാനൂർ: ** പാനൂർ ടൗണിലെ നിലവിലെ ട്രാഫിക്ക് സിഗ്നൽ സംവിധാനം കാൽ നടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ പറ്റാത്ത രീതിയിലാണ്.

## Article Content

**പാനൂർ: ** പാനൂർ ടൗണിലെ നിലവിലെ ട്രാഫിക്ക് സിഗ്നൽ സംവിധാനം കാൽ നടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ പറ്റാത്ത രീതിയിലാണ്.

അമിത വേഗതയിൽ വരുന്ന വാഹനങ്ങൾക്കിടയിലുടെയാണ് വിദ്യാർത്ഥികളടക്കം റോഡ് മുറിച്ച് കടക്കുന്നത്. ആയതിനാൽ നാല് ഭാഗത്തെയും വാഹനങ്ങൾക്ക് സമയം കൊടുത്തതിന് ശേഷം ഒരുമിനുട്ട് കാൽ നടയാത്രക്കാർക്ക് സമയം അനുവദിച്ച്

സിഗ്നൽ സംവിധാനത്തിൽ മാറ്റം വരുത്തണമെന്ന് അവശ്യ പെട്ട് ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് സി പി സംഗീത പാനൂർ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി ഈ വിഷയം അടുത്ത പാനൂർ നഗരസഭാ കൗൺസിൽ യോഗത്തിന്റ അജണ്ട യിൽ ഉൾപ്പെടുത്തി ചർച്ച ചെയ്ത് വേണ്ട നടപടികൾ എടുക്കണമെന്നും അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229377/pedestrians-should-also-be-allowed-time-at-the-signal-system-at-panur-junctionthe-bjp-leader-filed-a-complaint-with-the-panur-municipal-secretary)