പാനൂർ;(www.panoornews.in)പാനൂരിനടുത്ത് കാട്ടിമുക്ക് റേഷൻ കടയ്ക്ക് മുന്നിൽ പുതുതായി ആരംഭിക്കുന്നEN Picture (Photo Frames Memantos)എന്ന കടയുടെ മുൻവശം സ്ഥാപിച്ച സൈറ്റ് ബോർഡാണ് രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. കിഴ്മാടം സ്വദേശി കൂലോത്ത് ശാസിൽ എന്നയാളുടെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന സ്ഥാപനത്തിന് നേരേയാണ് അതിക്രമം നടന്നത്. സംഭവത്തിൽ വ്യാപാരി വ്യവസായി സമിതി പാനൂർ ഏരിയ നേതാക്കൾ പ്രതിഷേധിച്ചു.
ഇത്തരം സമൂഹ്യവിരുദ്ധരെ ആ പ്രദേശത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും അത്തരം പ്രവർത്തനം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നുംസമിതി പാനൂർ ഏരിയ സെക്രട്ടറി പി കെ ബാബു ആവശ്യപ്പെട്ടു. സമിതി നേതാക്കന്മാരായ ആയ പി കെ ബാബു പടയൻ സജീവൻ, യൂസഫ് ജമൈക്ക, ഫിർദൗസ് ഇളംതോട്ടിൽ എന്നിവർ സന്ദർശിച്ചു.
Anti-social elements attack a newly opened institution in Panur
