കണ്ണൂരിലും പാദപൂജ...'; ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിപ്പിച്ചെന്ന്

കണ്ണൂരിലും പാദപൂജ...'; ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ  കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിപ്പിച്ചെന്ന്
Jul 12, 2025 01:22 PM | By Rajina Sandeep

(www.panoornews.in)കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെ, കണ്ണൂരിലും സമാന സംഭവം നടന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാപീഠം സ്കൂളിലാണ് ഗുരുപൂർണ്ണിമാഘോഷത്തിന്‍റെ പേരിൽ കുട്ടികളെ കൊണ്ട് വിരമിച്ച അധ്യാപകന്‍റെ പാദസേവ ചെയ്യിച്ചത്. വിരമിച്ച അധ്യാപകൻ ബി. ശശിധരൻ മാസ്റ്ററെയാണ് കുട്ടികൾ പാദത്തിൽ പൂക്കൾ അർപ്പിച്ച് പാദസേവ ചെയ്തത്. തുടർന്ന് ഇദ്ദേഹം ഗുരുപൂർണ്ണിമയുടെ ‘പ്രാധാന്യ’ത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തതായി വിവരമുണ്ട്. സ്കൂൾ സെക്രട്ടറി സുരേഷ്, പ്രിൻസിപ്പാൾ ബിൻസ് മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാദസേവ നടത്തിയത്.

ആലപ്പുഴയിലും പാദപൂജ ചെയ്യിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലാണ് പാദ പൂജ നടന്നത്. വിദ്യാർഥികൾ അധ്യാപകരുടെ കാലിൽ വെള്ളം തളിച്ച് പൂക്കളിട്ട് പൂജിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനെതിരെ ഇടത് സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

കാലു പിടിക്കുന്ന സംസ്കാരത്തിന്റെ ഭാഗമാക്കാനല്ല, നിവർന്നു നിന്ന് സംസാരിക്കാനുള്ള കരുത്താണ് കുട്ടികൾക്ക് നൽകേണ്ടതെന്ന് ബാലസംഘം പ്രസ്താവനയിൽ പറഞ്ഞു. RSS നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിൽ നടന്ന പാദപൂജ പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് പ്രതികരിച്ച എസ്എഫ്ഐ, ബാലാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

Students were made to perform foot worship of a retired teacher on Guru Purnima Day.

Next TV

Related Stories
പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; പൊള്ളലേറ്റ 2 കുട്ടികൾ മരിച്ചു, അമ്മക്ക് ഗുരുതര പരിക്ക്

Jul 12, 2025 05:38 PM

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; പൊള്ളലേറ്റ 2 കുട്ടികൾ മരിച്ചു, അമ്മക്ക് ഗുരുതര പരിക്ക്

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; പൊള്ളലേറ്റ 2 കുട്ടികൾ മരിച്ചു, അമ്മക്ക് ഗുരുതര...

Read More >>
വടകര മേപ്പയിലിൽ  പട്ടാപ്പകൽ മോഷണം ; വീട് കുത്തി തുറന്ന് 5000 കവർന്നു, സംശയാസ്പദമായി കണ്ട സ്കൂട്ടറിൻ്റെ നമ്പർ വ്യാജം

Jul 12, 2025 05:06 PM

വടകര മേപ്പയിലിൽ പട്ടാപ്പകൽ മോഷണം ; വീട് കുത്തി തുറന്ന് 5000 കവർന്നു, സംശയാസ്പദമായി കണ്ട സ്കൂട്ടറിൻ്റെ നമ്പർ വ്യാജം

വടകര മേപ്പയിലിൽ പട്ടാപ്പകൽ മോഷണം ; വീട് കുത്തി തുറന്ന് 5000 കവർന്നു, സംശയാസ്പദമായി കണ്ട സ്കൂട്ടറിൻ്റെ നമ്പർ...

Read More >>
കണ്ണിൽ അസഹനീയമായ വേദനയുമായി കണ്ണൂർ സ്വദേശിനി ;  ഉള്ള്യേരിയിൽ നടത്തിയ  ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ വിര

Jul 12, 2025 02:50 PM

കണ്ണിൽ അസഹനീയമായ വേദനയുമായി കണ്ണൂർ സ്വദേശിനി ; ഉള്ള്യേരിയിൽ നടത്തിയ ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ വിര

കണ്ണിൽ അസഹനീയമായ വേദനയുമായി കണ്ണൂർ സ്വദേശിനി ; ഉള്ള്യേരിയിൽ നടത്തിയ ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ...

Read More >>
ഒളവിലം യു.പി സ്കൂളിൽ 'സാഹിതി' കലാസാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു. ; സിനിമാ പിന്നണി ഗായകൻ എം.മുസ്തഫ  ഉദ്ഘാടനം ചെയ്തു

Jul 12, 2025 12:55 PM

ഒളവിലം യു.പി സ്കൂളിൽ 'സാഹിതി' കലാസാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു. ; സിനിമാ പിന്നണി ഗായകൻ എം.മുസ്തഫ ഉദ്ഘാടനം ചെയ്തു

ഒളവിലം യു.പി സ്കൂളിൽ 'സാഹിതി' കലാസാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു. ; സിനിമാ പിന്നണി ഗായകൻ എം.മുസ്തഫ ഉദ്ഘാടനം...

Read More >>
തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമം ; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്

Jul 12, 2025 12:36 PM

തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമം ; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്

തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമം ; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക്...

Read More >>
Top Stories

News Roundup

//Truevisionall