Jul 12, 2025 10:13 AM


കരിയാട്: (www.panoornews.in)കരിയാട്സിപിഎം സ്ഥാപിച്ച കൊടികളും, ഡിവൈഎഫ്ഐ സ്ഥാപിച്ച സ്തൂപവും, കൊടിമരവും നശിപ്പിച്ച നിലയിൽ. കരിയാട് തെയ്യത്താപ്പറമ്പിൽ ഭാഗത്താണ് കഴിഞ്ഞ ദിവസങ്ങളിലായി അതിക്രമം നടന്നത്.ആർ.എസ്.എസ് - ബിജെപി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.


വെള്ളിയാഴ്ച ധൻരാജ് രക്തസാക്ഷി ദിനാചരണവുമായി ബന്ധപ്പെട്ടു നാട്ടിയ കൊടികളാണ് ഒടുവിൽ നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ രണ്ടു മാസങ്ങൾക്ക് മുമ്പ് തെയ്യത്താംപറമ്പ് ബ്രാഞ്ച് സെക്രടറിയുടെ വീടിന് നേരെ അക്രമമുണ്ടായിരുന്നു. ജനൽചില്ലുകളും ഗൃഹോപകരണങ്ങളും അടിച്ചു തകർത്തിരുന്നു. ഈ സംഭവത്തിൽ ചൊക്ലി പൊലീസിൽ പരാതി നൽകിയിട്ടും കുറ്റക്കാർക്കെതിരെ കാര്യമായ നടപടിയെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.


ക്രിമിനലുകളെ സംരക്ഷിക്കുന്ന രീതിയിലുള്ള നടപടികൾ ചൊക്ലി പൊലീസ് അവസാനിപ്പിക്കണമെന്നും, നീതിയുക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്തെ കലാപ ബാധിതമാക്കാനുള്ള ക്രിമിനൽ സംഘത്തിൻ്റെ ശ്രമം പൊലിസ് തിരിച്ചറിയണമെന്നും സിപിഎം കരിയാട് ലോക്കൽകമ്മിറ്റി ആവശ്യപ്പെട്ടു

CPM's stupa and flagpole destroyed in Kariyad area; CPM says RSS behind it

Next TV

Top Stories










News Roundup






//Truevisionall