ഒളവിലം:(www.panoornews.in)ഒളവിലം യു.പി സ്കൂളിൽ 'സാഹിതി' കലാസാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു
ഒളവിലം യു.പി. സ്കൂളിൽ 'സാഹിതി' വിദ്യാരംഗം കലാ സാഹിത്യ വേദി ചലച്ചിത്ര പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


കലയും സാഹിത്യവും നന്മയുള്ള പൗരന്മാരായി വളരാൻ കുട്ടികളെ പ്രചോദിപ്പിക്കും എന്നദ്ദേഹം പറഞ്ഞു.
അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് ഷാജി ഒതയോത്ത് അധ്യക്ഷനായി .
പ്രധാനാധ്യാപിക ശ്രീജ രാമചന്ദ്രൻ ആശംസകൾ നേർന്നു.
വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയ ഹൃദ്യ രാജേഷ്,ഗോപിക,
സാൻവിയ അനീഷ് ,
എം. ശ്രീലക്ഷ്മി, ആദിശ്രീ, ദ്രുവ പ്രവീൺ എന്നിവരെ ചടങ്ങിൽ ഉപഹാരം നല്കി അനുമോദിച്ചു.
കെ.പി. ആകാശ് സ്വാഗതവും 'സാഹിതി' കുട്ടികളുടെ കൺവീനർ നൈഗിൻ നന്ദിയും പറഞ്ഞു.
'Sahithi' art and literature venue started functioning at Olavilam UP School; Inaugurated by film playback singer M. Mustafa
