ജീവപര്യന്തം തടവുശിക്ഷ ലഭിച്ച വരനെ വേണ്ടെന്ന് വയ്ക്കാതെ യുവതി ; ഒടുവിൽ വിവാഹത്തിനായി വരന് അസാധാരണ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

ജീവപര്യന്തം തടവുശിക്ഷ ലഭിച്ച വരനെ   വേണ്ടെന്ന് വയ്ക്കാതെ  യുവതി ; ഒടുവിൽ വിവാഹത്തിനായി വരന്  അസാധാരണ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി
Jul 12, 2025 01:13 PM | By Rajina Sandeep

(www.panoornews.in)വിവാഹം കഴിക്കുന്നതിനായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് കേരള ഹൈക്കോടതി പരോൾ അനുവദിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഈ അസാധാരണമായ ആനുകൂല്യം നൽകിയത്. തടവുകാരനെ പരിഗണിച്ചായിരുന്നില്ല ഈ വിധി. മറിച്ച്, തന്‍റെ പങ്കാളിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിട്ടും അയാളെ വിവാഹം കഴിക്കാൻ തയ്യാറായ ധീരയും സ്നേഹസമ്പന്നയുമായ പെൺകുട്ടിയെ പരിഗണിച്ചാണ് ഈ ആനുകൂല്യം.

'സ്നേഹം അതിരുകൾ തിരിച്ചറിയുന്നില്ല. അത് തടസങ്ങളെ ചാടിക്കടക്കുന്നു, വേലികളെയും മതിലുകളെയും ഭേദിച്ച്, പ്രത്യാശയോടെ അതിന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നു' പ്രശസ്ത അമേരിക്കൻ കവി ആഞ്ചലോയെ ഉദ്ധരിച്ച് ജസ്റ്റിസ് പറഞ്ഞു. തടവുകാരന്‍റെ സ്വന്തം വിവാഹത്തിന് അടിയന്തര അവധി അനുവദിക്കാൻ ജയിൽ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നില്ല എന്ന കാരണത്താൽ ജയിൽ അധികൃതർ ഈ വിഷയത്തിൽ പരോൾ നിഷേധിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

എന്നാൽ, കോടതി അതിന്‍റെ അസാധാരണ അധികാരം വിനിയോഗിച്ച് 15 ദിവസത്തെ പരോൾ അനുവദിക്കുകയായിരുന്നു. തടവുകാരന്‍റെ വിവാഹം ശിക്ഷിക്കപ്പെടുന്നതിന് മുമ്പേ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ, അയാൾക്ക് ജീവപര്യന്തം തടവ് ലഭിച്ചതിന് ശേഷവും, ആ പെൺകുട്ടി വിവാഹവുമായി മുന്നോട്ട് പോകാൻ നിർബന്ധം പിടിക്കുകയായിരുന്നു.

തുടർന്ന്, തടവുകാരന്‍റെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 'ഈ കേസിനെ ഞാൻ ആ പെൺകുട്ടിയുടെ കണ്ണിലൂടെയാണ് നോക്കുന്നത്. തടവുകാരന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചതിന് ശേഷവും അവളുടെ സ്നേഹം തുടരുന്നു' എന്ന് കോടതി നിരീക്ഷിച്ചു.

വിവാഹം ജൂലൈ 13 ഞായറാഴ്ച നിശ്ചയിച്ചിരിക്കുന്നതിനാൽ, നാളെ മുതൽ 15 ദിവസത്തേക്ക് ഇയാളെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടു. ജൂലൈ 26 വൈകുന്നേരം നാല് മണിക്ക് മുമ്പായി തടവുകാരൻ ജയിലിൽ തിരിച്ചെത്തണം. 'ആ പെൺകുട്ടി സന്തോഷവതിയായിരിക്കട്ടെ, ഈ കോടതി അവൾക്ക് എല്ലാ ആശംസകളും ചൊരിയുന്നു എന്നും ജസ്റ്റിസ് പറഞ്ഞു.

Woman refuses to reject groom sentenced to life imprisonment; Kerala High Court finally grants extraordinary parole to groom for marriage

Next TV

Related Stories
കണ്ണിൽ അസഹനീയമായ വേദനയുമായി കണ്ണൂർ സ്വദേശിനി ;  ഉള്ള്യേരിയിൽ നടത്തിയ  ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ വിര

Jul 12, 2025 02:50 PM

കണ്ണിൽ അസഹനീയമായ വേദനയുമായി കണ്ണൂർ സ്വദേശിനി ; ഉള്ള്യേരിയിൽ നടത്തിയ ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ വിര

കണ്ണിൽ അസഹനീയമായ വേദനയുമായി കണ്ണൂർ സ്വദേശിനി ; ഉള്ള്യേരിയിൽ നടത്തിയ ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ...

Read More >>
കണ്ണൂരിലും പാദപൂജ...'; ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ  കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിപ്പിച്ചെന്ന്

Jul 12, 2025 01:22 PM

കണ്ണൂരിലും പാദപൂജ...'; ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിപ്പിച്ചെന്ന്

ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ...

Read More >>
ഒളവിലം യു.പി സ്കൂളിൽ 'സാഹിതി' കലാസാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു. ; സിനിമാ പിന്നണി ഗായകൻ എം.മുസ്തഫ  ഉദ്ഘാടനം ചെയ്തു

Jul 12, 2025 12:55 PM

ഒളവിലം യു.പി സ്കൂളിൽ 'സാഹിതി' കലാസാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു. ; സിനിമാ പിന്നണി ഗായകൻ എം.മുസ്തഫ ഉദ്ഘാടനം ചെയ്തു

ഒളവിലം യു.പി സ്കൂളിൽ 'സാഹിതി' കലാസാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു. ; സിനിമാ പിന്നണി ഗായകൻ എം.മുസ്തഫ ഉദ്ഘാടനം...

Read More >>
തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമം ; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്

Jul 12, 2025 12:36 PM

തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമം ; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്

തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമം ; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക്...

Read More >>
കരിയാട് മേഖലയിൽ  സിപിഎം സ്ഥാപിച്ച  സ്തൂപവും,കൊടിമരവും നശിപ്പിച്ചു ; പിന്നിൽ ആർ.എസ്.എസെന്ന് സിപിഎം

Jul 12, 2025 10:13 AM

കരിയാട് മേഖലയിൽ സിപിഎം സ്ഥാപിച്ച സ്തൂപവും,കൊടിമരവും നശിപ്പിച്ചു ; പിന്നിൽ ആർ.എസ്.എസെന്ന് സിപിഎം

കരിയാട് മേഖലയിൽ സിപിഎം സ്ഥാപിച്ച സ്തൂപവും,കൊടിമരവും നശിപ്പിച്ചു ; പിന്നിൽ ആർ.എസ്.എസെന്ന് സിപിഎം...

Read More >>
കണ്ണൂരിൽ പുലിയിറങ്ങിയെന്നഭ്യൂഹം ;  തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും  കണ്ടെത്താനായില്ലെന്ന് വനം വകുപ്പ്

Jul 12, 2025 09:28 AM

കണ്ണൂരിൽ പുലിയിറങ്ങിയെന്നഭ്യൂഹം ; തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം വകുപ്പ്

കണ്ണൂരിൽ പുലിയിറങ്ങിയെന്നഭ്യൂഹം ; തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം...

Read More >>
Top Stories

News Roundup

//Truevisionall