(www.panoornews.in)മലബാര്‍ മെഡിക്കല്‍ കോളേജ് ചികിത്സയിൽ കണ്ണില്‍ നിന്നും പ്രത്യേക ഇനത്തില്‍പ്പെട്ട വിരയെ കണ്ടെത്തി. മൊടക്കല്ലൂർ മലബാര്‍ മെഡിക്കല്‍ കോളേജിലെ നേത്ര വിഭാഗത്തില്‍ കഴിഞ്ഞദിവസം മട്ടന്നൂര്‍ സ്വദേശി പ്രസന്ന( 75) യുടെ കണ്ണില്‍ നിന്നാണ് അപൂര്‍വ്വ ഇനത്തില്‍പ്പെട്ട വിരയെ കണ്ടെത്തിയത്.


കണ്ണിനു വേദന വന്നതിനെ തുടർന്ന് ആശുപത്രിയിൽ പരിശോധനക്ക് എത്തിയപ്പോഴാണ് വിരയെ കണ്ടെത്തിയത്. നേത്ര വിഭാഗം എച്ച് ഒ ഡി പ്രൊഫസര്‍ കെ വി രാജു, ഡോക്ടര്‍ സി വി സാരംഗി എന്നീ നേത്ര വിഭാഗം സര്‍ജന്മാമാരുടെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ നടത്തി വിരയെ പുറത്തെടുത്തത്.
രോഗി വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നെങ്കിലും അസുഖം ഭേദമാകാത്തതിനെ തുടര്‍ന്നാണ് മലബാര്‍ മെഡിക്കല്‍ കോളേജിലെത്തിയത്. വിദഗ്ധ പരിശോധനയില്‍ വിരയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സര്‍ജറിക്ക് ശേഷം പൂര്‍ണ്ണസുഖം പ്രാപിച്ച് ഇവര്‍ വീട്ടിലേക്ക് മടങ്ങി.
Kannur native suffers from unbearable pain in her eye; rare worm removed during surgery in Ullyeri
