---
title: "തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമം ; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്"
english_title: "Wild elephant attack at Thotilpalam; Four people, including two children, injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/302073/wild-elephant-attack-at-thotilpalam-four-people-including-two-children-injured"
published_at: "2025-07-12T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687209a35a739_6872028cba9f1_choorani.jpg"
keywords: []
---

# തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമം ; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്

> **Lead Summary:** തൊട്ടിൽപ്പാലം ചൂരണിയിൽ കാട്ടാന ആക്രമണം. ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. രണ്ട് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

## Article Content

തൊട്ടിൽപ്പാലം ചൂരണിയിൽ കാട്ടാന ആക്രമണം. ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. രണ്ട് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

രാവിലെ പറമ്പിൽ പശുവിനെ കെട്ടാൻ പോയ ശാന്ത , സനിക എന്നിവർക്കും , ചൂരണി റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന ഷീജ മകൻ എബിൻ എന്നിവർക്കുമാണ് പരിക്കേറ്റത്.സ്കൂട്ടറിൽ ആന തട്ടിയെങ്കിലും രണ്ടുപേരും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. നിലവിൽ നാലുപേരുടെയും പരിക്ക് ഗുരുതരമല്ല. ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/302073/wild-elephant-attack-at-thotilpalam-four-people-including-two-children-injured)