രണ്ടാം ഘട്ട ജീവിത ശൈലീ രോഗനിർണയ സർവേക്ക് പാനൂരിൽ തുടക്കം

രണ്ടാം ഘട്ട ജീവിത ശൈലീ രോഗനിർണയ സർവേക്ക് പാനൂരിൽ  തുടക്കം
Jul 26, 2024 03:10 PM | By Rajina Sandeep

പാനൂർ:(www.panoornews.in) രണ്ടാം ഘട്ട ജീവിത ശൈലീ രോഗനിർണയ സർവേക്ക് പാനൂരിൽ തുടക്കം.      ജീവിത ശൈലി രോഗനിർണയ സർവേയുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ.

പാനൂർ നഗരസഭയും, സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന ജീവിത ശൈലി രോഗനിർണയ സർവ്വേയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയർമാൻ.

സർവേക്ക് ആധാർ കാർഡ് നിർബന്ധമാണ്. പലർക്കും ആധാർ നമ്പർ കൈമാറാൻ വിമുഖതയുണ്ട്. ഇത് ശരിയല്ലെന്നും, സർവ്വേക്ക് ആധാർ കൂടിയെ തീരുവെന്നും, പൊതുജനങ്ങൾ സഹകരിക്കണമെന്നും നാസർ മാസ്റ്റർ പറഞ്ഞു.

ഒന്നാം വാർഡ് കൗൺസിലർ പി.കെ പ്രവീണിൻ്റെ വീട്ടിൽ വച്ചാണ് സർവേക്ക് തുടക്കം കുറിച്ചത്. മാതാവ് പി.കെ സരളയിൽ നിന്നും സ്ക്വാഡ് അംഗങ്ങൾ വിവരങ്ങൾ രേഖപ്പെടുത്തി.

63 ചോദ്യങ്ങളടങ്ങുന്നതാണ് മൊബൈൽ സർവ്വേ. സർവ്വേ പൂർത്തിയായ ശേഷം മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. ജീവിത ശൈലീ രോഗങ്ങളെ കണ്ടെത്തി നേരത്തെ പ്രതിരോധിക്കുന്നതിനാണ് ഇത്തരമൊരു സർവ്വേ സംസ്ഥാനത്തുടനീളം നടത്തുന്നത്. ഡിസംബർ മാസം 15 ഓടെ സർവേ പൂർത്തീകരിക്കും.

വാർഡ് കൗൺസിലർ പി.കെ പ്രവീൺ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി. സജിത്ത് കുമാർ പദ്ധതി വിശദീകരിച്ചു. കൗൺസിലർ നസീല കണ്ടിയിൽ, ശാന്തകുമാരി, എം.മിനി എന്നിവർ സംസാരിച്ചു.

മെഡിക്കൽ ഓഫീസർ ഡോക്ടർ ഐ.കെ അനിൽകുമാർ സ്വാഗതവും, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. മിനി നന്ദിയും പറഞ്ഞു.

Phase 2 lifestyle diagnosis survey started in Panur;Chairman of Municipal Corporation V.Nasser master

Next TV

Related Stories
ജൽ ജീവൻ മിഷൻ,  ആയുഷ്മാൻ ഭാരത് പദ്ധതികൾ കേരള സർക്കാർ അട്ടിമറിക്കുകയാണെന്ന്  എ.പി അബ്ദുള്ളക്കുട്ടി ; പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ ബിജെപിയുടെ  പ്രതിഷേധ ധർണ

Nov 20, 2024 02:12 PM

ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് പദ്ധതികൾ കേരള സർക്കാർ അട്ടിമറിക്കുകയാണെന്ന് എ.പി അബ്ദുള്ളക്കുട്ടി ; പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ ബിജെപിയുടെ പ്രതിഷേധ ധർണ

ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് പദ്ധതികൾ കേരള സർക്കാർ അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി...

Read More >>
പാനൂർ ജംഗ്ഷനിലെ സിഗ്നൽ സംവിധാനം ഇടിമിന്നലേറ്റ്  തകർന്നു , 2 ദിവസമായി ഗതാഗതക്കുരുക്കില്ല ;  സന്തോഷം മറച്ചുവെക്കാതെ ബസ് ജീവനക്കാരും, ഓട്ടോ തൊഴിലാളികളും

Nov 19, 2024 06:49 PM

പാനൂർ ജംഗ്ഷനിലെ സിഗ്നൽ സംവിധാനം ഇടിമിന്നലേറ്റ് തകർന്നു , 2 ദിവസമായി ഗതാഗതക്കുരുക്കില്ല ; സന്തോഷം മറച്ചുവെക്കാതെ ബസ് ജീവനക്കാരും, ഓട്ടോ തൊഴിലാളികളും

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടുണ്ടായ ഇടി മിന്നലിലാണ് പാനൂർ ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ സംവിധാനം...

Read More >>
വർഷങ്ങളായി മാതൃസ്നേഹമൂട്ടിയ  കാൻറീൻ ജീവനക്കാരി ജാനുവിന് സ്നേഹവീടൊരുക്കി കല്ലിക്കണ്ടി എൻ എ എം കോളേജ്

Nov 14, 2024 02:32 PM

വർഷങ്ങളായി മാതൃസ്നേഹമൂട്ടിയ കാൻറീൻ ജീവനക്കാരി ജാനുവിന് സ്നേഹവീടൊരുക്കി കല്ലിക്കണ്ടി എൻ എ എം കോളേജ്

വർഷങ്ങളായി മാതൃസ്നേഹമൂട്ടിയ കാൻറീൻ ജീവനക്കാരി ജാനുവിന് സ്നേഹവീടൊരുക്കി കല്ലിക്കണ്ടി എൻ എ എം കോളേജ് ; മാതൃകാ പ്രവർത്തനമെന്ന് സ്പീക്കർ അഡ്വ.എ.എൻ...

Read More >>
അൻപോട് കൺമണി പ്രദർശനത്തിന് എത്തുമ്പോൾ ചൊക്ലിയിലെ വിനുവിനും കുടുംബത്തിനും വീടൊരുങ്ങി

Oct 28, 2024 10:55 AM

അൻപോട് കൺമണി പ്രദർശനത്തിന് എത്തുമ്പോൾ ചൊക്ലിയിലെ വിനുവിനും കുടുംബത്തിനും വീടൊരുങ്ങി

അൻപോട് കൺമണി പ്രദർശനത്തിന് എത്തുമ്പോൾ ചൊക്ലിയിലെ വിനുവിനും കുടുംബത്തിനും വീടൊരുങ്ങി...

Read More >>
പന്ന്യന്നൂരിനഭിമാനം ; സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് വാഗ്ഭടാനന്ദ പുരസ്‌കാരം

Oct 23, 2024 11:14 AM

പന്ന്യന്നൂരിനഭിമാനം ; സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് വാഗ്ഭടാനന്ദ പുരസ്‌കാരം

സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് വാഗ്ഭടാനന്ദ...

Read More >>
Top Stories