കുത്തുപറമ്പ് :(www.panoornews.in) കുത്തുപറമ്പ് ഗവ: ഹയർ സെക്കന്ററി സ്‌കുൾ പുതിയ കെട്ടിട ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കുംചൊവാഴ്ച വെകുന്നോരം 3 മണിക്ക് പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും.കെ പി മോഹനൻ എം എൽ എ അധ്യക്ഷനാകും.
പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി അഞ്ച് കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഹയർ സെക്കന്ററി ക്കായി നിർമ്മിച്ച മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനമാണ് ഇപ്പോൾ നടക്കുന്നത്.ഹൈസ്‌കൂൾ വിഭാഗത്തിനായി മൂന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തിയും ഉടനെ ആരംഭിക്കും. വാർത്താ സമ്മേളനത്തിൽ നഗരസഭ അധ്യക്ഷ വി സുജാത, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി അധ്യക്ഷ എം വി ശ്രീജ, സ്റ്റാഫ് സെക്രട്ടറി രൺദീപ് തോട്ടത്തി, പി ടി എ പ്രസിഡന്റ് പി എം മധുസൂദനൻ പങ്കെടുത്തു.
Kuthuparamba Govt. Higher Secondary School new building to be inaugurated by Minister V. Sivankutty on Tuesday
