ചമ്പാട്:(www.panoornews.in) എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെയും, എൽ എസ് എസ് ജേതാക്കളെ ആണ് അനുമോദിച്ചത്.
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ കെ മണിലാൽ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ബാബുരാജ് ഉപഹാരസമർപ്പണം നടത്തി. പിടിഎ പ്രസിഡണ്ട് കെ പി ശശിധരൻ,, ചൊക്ലി ബി പി സി സുനിൽ ബാൽ, പിടിഎ വൈസ് പ്രസിഡണ്ട് നസീർ ഇടവലത്ത്, മദർ പിടിഎ പ്രസിഡണ്ട് നടാഷ പൂർവ വിദ്യാർത്ഥി ഇ. അഷ്റഫ് എന്നിവർ സംസാരിച്ചു.


വാർഡ് അംഗം ഹഫ്സത്ത് ഇടവലത്ത് അധ്യക്ഷത വഹിച്ചു. I പ്രധാനധ്യാപകൻ എം. ജയകൃഷ്ണൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി കെ സാജിറ ' നന്ദിയും പറഞ്ഞു. തലശ്ശേരി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ 'പ്രദീപ് രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസെടുത്തു..
A PTA general body meeting and felicitation function were organized at Chambad LP School.
