(www.panoornews.in)ടെലഗ്രാം വഴി ട്രേഡിംഗ് ചെയ്യുന്നതിന് പണമയച്ചു നൽകിയ രണ്ടുപേർക്ക് ലക്ഷങ്ങൾ നഷ്ടമായി. ചക്കരക്കല്ലിലെ ശ്യമേഷിന് 3,29,278 രൂപയും മയ്യിലിലെ മുഹമ്മദ് റഹീസിന് 1,14,811 രൂപയുമാണ് നഷ്‌ടപ്പെട്ടത്. പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു.


നോവലും കഥയും വായിച്ചാൽ ശമ്പളം ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച് പാർട്‌ടൈം ജോലിക്ക് അപേക്ഷിച്ച മൂന്നു പേർക്ക് പണം നഷ്‌ടപ്പെട്ടു. കൂത്തുപറമ്പിലെ ധനിഷ (1,18,045), വളപട്ടണത്തെ ലത (27,300), കണ്ണൂരിലെ ഫാത്തിമ (20,300) എന്നിവരിൽ നിന്നാണ് തട്ടിപ്പുകാർ പണം കവർന്നത്.
വിവിധ ടാസ്ക് കൾക്കെന്നപേരിൽ ഇവരിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ഗൂഗിൾപേ വഴി ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്‌തയാളുടെ 14,500 രൂപ നഷ്ടപ്പെട്ടു. ഗൂഗിൾപേ വഴിയുള്ള പേമെൻ്റിൻ്റെ റിക്വസ്റ്റ് ലിങ്ക് സന്ദേശരൂപത്തിൽ ലഭിച്ചിരുന്നു. ഇതിൽ ക്ലിക്ക് ചെയ്‌തപ്പോൾ പണം നഷ്ടപ്പെടുകയായിരുന്നു.
വ്യാജ ലോൺ ആപ്പ് വഴി വായ്‌പയെടുത്ത കണ്ണവത്തെ മുഹമ്മദ് അസ്ഹറുദീനിൽ നിന്ന് തട്ടിപ്പുകാർ 8000 രൂപ കവർന്നു.
ഓൺലൈനിൽ വസ്ത്രം വാങ്ങുന്നതിന് പണമയച്ചുനൽകിയ ചക്കരക്കല്ലിലെ ഷമീനക്ക് 397 രൂപ നഷ്ടപ്പെട്ടു.
Online loans, trading, purchases; Seven people, including a native of Koothparamba, lost Rs. 6.32 lakh
