---
title: "നാടാകെ വായനശാലയിലേക്ക് ; മനേക്കര ഇ.എം. എസ് വായനശാലയിൽ പുസ്തക പ്രദർശനവും  ബഷീർ അനുസ്മരണ പ്രഭാഷണവും "
english_title: "To the library all over the country;Manekkara E.M.S Book exhibition and Basheer memorial lecture in the library"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/218511/to-the-library-all-over-the-countrymanekkara-ems-book-exhibition-and-basheer-memorial-lecture-in-the-library"
published_at: "2024-07-09T10:43:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cc8304c81e_Untitled-2_copy.jpg"
keywords: []
---

# നാടാകെ വായനശാലയിലേക്ക് ; മനേക്കര ഇ.എം. എസ് വായനശാലയിൽ പുസ്തക പ്രദർശനവും  ബഷീർ അനുസ്മരണ പ്രഭാഷണവും 

> **Lead Summary:** **മനേക്കര : **ഇ എം എസ് വായനശാലയുടെ അഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി 'നാടാകെ വായനശാലയിലേക്ക് ' എന്ന പരിപാടി സംഘടിപ്പിച്ചു.

## Article Content

**മനേക്കര : **ഇ എം എസ് വായനശാലയുടെ അഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി 'നാടാകെ വായനശാലയിലേക്ക് ' എന്ന പരിപാടി സംഘടിപ്പിച്ചു.

വായനശാലാ ഹാളിൽ കുട്ടികൾക്കായുള്ള പുസ്തക പ്രദർശനവും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു.

മനേക്കര വിദ്യാവിലാസിനി സ്കൂളിലെയും കുന്നുമ്മൽ യു.പി. സ്കൂളിലെയും വിദ്യാർത്ഥികൾ പങ്കെടുത്തു. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം പു. ക. സ. പാനൂർ മേഖലാ കമ്മിറ്റി അംഗം എ.കെ. ദിനേശൻ മാസ്റ്റർ നിർവഹിച്ചു.

കാലാതിവർത്തിയായ കൃതികളുടെ കർത്താവായിരുന്ന ബഷീർ മലയാള സാഹിത്യ നഭസിലെ സൂര്യ തേജസാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

യോഗത്തിൽ കുന്നുമ്മൽ സ്കൂൾ അധ്യാപിക ദൃശ്യ ടീച്ചർ ആശംസാ പ്രസംഗം നടത്തി. വായനശാലാ സെക്രട്ടറി എൻ. പവിത്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ അരവിന്ദാക്ഷൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. രാജൻ കിരണം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/218511/to-the-library-all-over-the-countrymanekkara-ems-book-exhibition-and-basheer-memorial-lecture-in-the-library)