Jul 11, 2025 03:44 PM

പാറാട്:(www.panoornews.in)പണിമുടക്ക് ദിനത്തിൽ പാറാട് ടി. പി.ജി മെമ്മോറിയൽ സ്കൂളിലെ സാജിദ ടീച്ചറെ ഭീഷണിപ്പെടുത്തിയ സി.പി.എം നടപടിക്കെതിരെ പാറാട് ഏരിയാ മുസ്‌ലിം ലീഗ് പ്രതിഷേധ പൊതുയോഗം നടത്തി. മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി ടി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു

പാറാട് കണ്ണങ്കോട് യു പി സ്കൂളിൽ പൊതുപണി മുടക്ക് ദിവസം ജോലിക്കെത്തിയ യു ഡി എഫ് അനുകൂല അധ്യാപക സംഘടനയിലെ വനിതാ അധ്യാപികമാരെ പുറത്ത് നിന്നെത്തിയ സി പി എം പ്രവർത്തകർ വധഭീഷണി മുഴക്കിയെന്നാരോപിച്ചാണ് പ്രകടനവും പൊതുയോഗവും നടത്തിയത്.

കെ പി എസ് ടി യു പാനൂർ സബ് ജില്ലാ നേതാവ് സി അമീൻ, മാവിലാട്ട് സാജിത, സുമയ്യ എന്നിവരെയാണ് സംഘം ഭീഷണിപ്പെടുത്തിയത്.

സംഭവത്തിൽ പ്രതിഷേധിച്ച് പാറാട് ടൗണിൽ മുസ് ലിം ലീഗ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറാട്വെച്ച് പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി.

മുസ് ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി ടി പി മുസ്തഫ യോഗം ഉദ്ഘാടനം ചെയ്തു .ശാഖ ലീഗ് പ്രസിഡൻ്റ് മുനൻ യൂസഫ് അധ്യക്ഷനായി മുസ് ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി, കെ പി രാമചന്ദ്രൻ മാസ്റ്റർ, ആർ അബ്ദുല്ല മാസ്റ്റർ, നസീർ പുത്തൂർ,

കൊമ്പൻ മഹമൂദ് ഹാജി, പുരുഷു മാസ്റ്റർ,

ടി പി അബൂബക്കർ, സാദിഖ് പാറാട്, പി വി മൂസ ഹാജി, സി എച്ച് മുസ ഹാജി.ടി പി റമീസ്, ഹാദിചമ്പോടൻ, റിഹാൻ കൊമ്പൻ,

പി വി അഷ്ക്കറലി, എന്നിവർ സംസാരിച്ചു.

Death threats against teachers who came to work on strike day; Parad Muslim League protests

Next TV

Top Stories










News Roundup






//Truevisionall