---
title: "കണ്ണൂരിൽ ഇന്ന് അർധരാത്രി വരെ ഉയർന്ന തിരമാലകൾക്കും, കള്ളക്കടൽ പ്രതിഭാസത്തിനും   സാധ്യത"
english_title: "Chance of high waves and black sea phenomenon in Kannur till midnight today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222977/chance-of-high-waves-and-black-sea-phenomenon-in-kannur-till-midnight-today"
published_at: "2024-07-26T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3616333c97_Untitled-8_copy.jpg"
keywords: []
---

# കണ്ണൂരിൽ ഇന്ന് അർധരാത്രി വരെ ഉയർന്ന തിരമാലകൾക്കും, കള്ളക്കടൽ പ്രതിഭാസത്തിനും   സാധ്യത

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ ഇന്ന് അർധരാത്രി വരെ ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ ഇന്ന് അർധരാത്രി വരെ ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഈ പ്രദേശത്തെ മത്സ്യ തൊഴിലാളികളും തീരദേശ വാസികളും പ്രത്യേക ജാഗ്രത പാലിക്കണം. ▫️ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

▫️കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശ പ്രകാരം മാറി താമസിക്കണം. ▫️മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222977/chance-of-high-waves-and-black-sea-phenomenon-in-kannur-till-midnight-today)