പന്ന്യന്നൂർ:(www.panoornews.in) മലബാർ ക്യാൻസർ സെൻ്റർ ദത്തെടുത്ത സാഹചര്യത്തിൽ പഞ്ചായത്തിൽ നടത്തേണ്ട ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വീടുകളിൽ സർവേ നടത്തിയത്. 6200 വീടുകളിൽ 250 സ്ക്വാഡുകളായി തിരിഞ്ഞാണ് സർവ്വേ പൂർത്തിയാക്കിയത്.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ആതുരാലയം പഞ്ചായത്തിനെ പൂർണമായും ദത്തെടുക്കുന്നത്. 1000 ബോധവത്ക്കരണ ക്ലാസുകൾ വിവിധ വാർഡ് കേന്ദ്രങ്ങളിൽ നടത്തും. വിദ്യാലയങ്ങൾ ക്ലബുകൾ, കലാസമിതികൾ, അങ്കണവാടികൾ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ വിവിധ പരിപാടികൾ ആവിഷ്ക്കരിക്കും.
ഒരു വർഷക്കാലം നീളുന്ന ആരോഗ്യ സാക്ഷരതാ പരിപാടിയിൽ ആവശ്യമായ ഡോക്ടർമാരുടെ സേവനവും, പരിശീലനവും കാൻസർ സെൻ്റർ നൽകും. ജീവിത ശൈലീ രോഗങ്ങൾ കണ്ടെത്താനുള്ള പരിശോധന, കാൻസർ രോഗനിർണയ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ആരോഗ്യ സർവേ നടത്തുന്നതെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ പറഞ്ഞു.
6200 വീടുകളിലെത്തി 250 സ്ക്വാഡുകൾ വിവരങ്ങൾ ശേഖരിച്ചു. 1000 ത്തിലധികം സന്നദ്ധ - ആശാ - കുടുംബശ്രി പ്രവർത്തകർ, മലബാർ മെഡിക്കൽ സെൻ്ററിലെ 100 വിദ്യാർത്ഥികൾ എന്നിവർ വീടുകൾ തോറുമുള്ള സ്ക്വാഡ് പ്രവർത്തനത്തിൽ നേരിട്ട് പങ്കാളികളായി.
സ്ക്വാഡ് പ്രവർത്തനം വേറിട്ട അനുഭവമായെന്ന് വിദ്യാർത്ഥികളും പറഞ്ഞു. വൈസ് പ്രസിഡൻ്റ് കെ.പി രമ ടീച്ചർ, കാൻസർ സെൻ്റർ ഡോക്ടർ ഫിൻസ് എം ഫിലിപ്പ്, കോഡിനേറ്റർ കെ. രതീഷ്, നഴ്സിംഗ് അധ്യാപികമാരായ ടിറ്റു സെബാസ്റ്റ്യൻ, ആതിര, വാർഡ് അംഗങ്ങൾ, വാർഡ് കൺവീനർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
6200 houses, 250 squad ,#Pannyannur Gram #Panchayat #completed #cancer #health# awareness #survey.