പാനൂർ: ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് മനയത്ത് വയൽ കുടുംബശ്രീ കടയ്ക്കടുത്ത് മധ്യവയസ്കനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.



തുടർന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ, നസീർ ഇടവലത്ത് എന്നിവരുടെ നേതൃത്വത്തിൽ പാനൂർ പൊലീസിൻ്റെ സഹായത്തോടെ ഇയാളെ തലശേരി ഗവ. ആശുപത്രിയിലേക്കും, തുടർന്ന് പരിയാരം ഗവ.ആശുപത്രിയിലേക്കും മാറ്റി.
പുലർച്ചെ മരണപ്പെടുകയായിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആളെ തിരിച്ചറിയുന്നവർ പാനൂർ പൊലീസുമായി ബന്ധപ്പെടണം. 0490 2315181
A middle-aged man who was found unconscious in a field in Champat Manayat died.
