---
title: "മിണ്ടാപ്രാണിയോട് കൊടും ക്രൂരത ; ഓടുന്ന വാഹനത്തിൽ നായയെ കെട്ടിയിട്ട് വലിച്ചിഴച്ച  ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ"
english_title: "Extreme cruelty to a mute animal; Autorickshaw driver arrested for dragging a dog tied to a moving vehicle"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/289692/extreme-cruelty-to-a-mute-animal-autorickshaw-driver-arrested-for-dragging-a-dog-tied-to-a-moving-vehicle"
published_at: "2025-05-13T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6822c459929fb_68222689d6655_fdg.jpg"
keywords: []
---

# മിണ്ടാപ്രാണിയോട് കൊടും ക്രൂരത ; ഓടുന്ന വാഹനത്തിൽ നായയെ കെട്ടിയിട്ട് വലിച്ചിഴച്ച  ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** ഉത്തർപ്രദേശിലെ നോയിഡയയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നായയെ കെട്ടിവലിച്ചിഴച്ച പ്രതി പിടിയിൽ. ഓട്ടോറിക്ഷ ഡ്രൈവർ നിതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസാന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്.

## Article Content

ഉത്തർപ്രദേശിലെ നോയിഡയയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നായയെ കെട്ടിവലിച്ചിഴച്ച പ്രതി പിടിയിൽ. ഓട്ടോറിക്ഷ ഡ്രൈവർ നിതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസാന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്.

അമിത വേ​ഗതയിലോടുന്ന ഓട്ടോറിക്ഷയ്ക്ക് പിറകിൽ നായയെ കയറുകൊണ്ട് കെട്ടിയിട്ട് നിഷ്കരുണം വലിച്ചിഴയ്ക്കുകയായിരുന്നു. നായ ഓടുംതോറും വാഹനത്തിന്റെ വേ​ഗതയും പ്രതി കൂട്ടുന്നുണ്ടായിരുന്നു. നായയുടെ വയർ ടാറിട്ട റോഡിലുരഞ്ഞ് പരിക്കേറ്റു.

നായയെ കെട്ടിവലിച്ചിഴച്ച ഓട്ടോയ്ക്ക് പിറകെ വന്ന വാഹനം ദൃശ്യങ്ങൾ പകർത്തിയതോടെയാണ് ഈ ക്രൂരസംഭവം പുറംലോകമറിയുന്നത്.വീഡിയോ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് ഓട്ടോറിക്ഷ ഡ്രൈവർ നിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/289692/extreme-cruelty-to-a-mute-animal-autorickshaw-driver-arrested-for-dragging-a-dog-tied-to-a-moving-vehicle)