(www.panoornews.in)സെക്സ് റാക്കറ്റിന്‍റെ കെണിയില്‍ കുടുങ്ങിയ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ സംഭവത്തിലെ പ്രതി പിടിയില്‍. പെണ്‍കുട്ടിയെ കേരളത്തില്‍ എത്തിച്ച ആളാണ് പിടിയിലായത്. അസാം സ്വദേശിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കേരളത്തില്‍ എത്തിച്ചത്. ഒറീസയില്‍ നിന്നാണ് ഇയാള്‍ പിടിയിലായിട്ടുള്ളത്.



അസം സ്വദേശിയായ പതിനേഴുകാരിയാണ് അഭയം തേടി പൊലീസ് സ്റ്റേഷനിലെത്തിയത്. പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി പ്രകാരം പ്രണയം നടിച്ചാണ് യുവാവ് പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ചത്. സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയത്തിലായത്. തുടര്‍ന്ന് കോഴിക്കോട് ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. നേരത്തെ പൊലീസില്‍ അഭയം തേയിയെത്തിയ പെണ്‍കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു
Case of 17-year-old girl escaping from sex racket; Accused who brought the girl to Kozhikode arrested
