(www.panoornews.in)വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് 15 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്ളോഗർ അറസ്റ്റിൽ. കാസർകോട് ചിലമ്പാടി കൊടിയാമ ചെപ്പിനടക്കകം വീട്ടിൽ മുഹമ്മദ് സാലി (35) യെയാണ് വിദേശത്ത് നിന്നു വരവെ മംഗലാപുരം വിമാനത്താവളത്തിൽ വെച്ച് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഏഴ് വർഷമായി സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസറാണ്. യൂട്യൂബിൽ ഷാലു കിംഗ് മീഡിയ, ഷാലു കിംഗ് വ്ളോഗ്സ്, ഷാലു കിംഗ് ഫാമിലി എന്നീ പേരുകളിലാണ് പ്രവർത്തിക്കുന്നത്. 2016 ൽ ആദ്യ വിവാഹം കഴിച്ചതിൽ ഇയാൾക്ക് മൂന്നു മക്കളുണ്ട്. ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് അതിജീവിതയെ പരിചയപ്പെടുന്നത്.


ഇൻസ്റ്റാഗ്രാം, സ്നാപ് ചാറ്റ് വഴിയാണ് പരിചയം കൂടുതലായത്. പിന്നീട്പ്രണയമായി. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതോടെ വിദേശത്തേക്ക് കടക്കുകയായിരുന്നു. കൊയിലാണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തു നിന്നു മംഗലാപുരത്ത് എത്തിയപ്പോൾ പോലീസ് സംഘം പിടികൂടുകയായിരുന്നു.
കൊയിലാണ്ടി എസ്എച്ച്ഒ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്ഐമാരായ ആർ.സി.ബിജു, സന്തോഷ് ലാൽ, കെ.പി.ഗിരീഷ്, എഎസ്ഐ, വിജുവാണിയംകുളം, ശ്രീലത തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
Vlogger Shalu King arrested by Koyilandy police for raping 15-year-old girl
