(www.panoornews.in)രാഷ്ട്രീയ വിരോ ധം കാരണം സി.പി.എം. പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ അക്രമിച്ച് വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ അഞ്ച് ബി.ജെ.പി. പ്രവർത്തകരെ വിവിധ വകുപ്പു കൾ പ്രകാരം 29വർഷവും, ഏഴ് മാസംതടവിനും 85,000 രൂപ വീതം പിഴ അടക്കാനും വിചാരണ കോടതിയായ മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് റൂബി.കെ.ജോസ് വിധിച്ചു.
കേസിൽ നാലാം പ്രതി കുറ്റക്കാ രനല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചിരുന്നു. ആറാം പ്രതി കോടതിയിൽ ഹാജരാവാത്ത തിനാൽ പ്രതിയുടെ പേരിലുള്ള കേസ് കോടതി പിന്നീട് പരിഗണിക്കും.


മാനന്തേരി വണ്ണാത്തി മൂല യിലെ ചുണ്ടയിൽ ഇ. പ്രമോദ്, (40) പുത്തൻ പുരയിൽ പരപ്രത്ത് ഷിജീൻ പി.( 36 )
'ചേറപ്പതൈയ്യിൽ എം.സുകുമാരൻ (54) കുട്ടിക്കുന്നുമ്മേൽ കെ കെ രതീശൻ (45) വലിയ പറമ്പത്ത് കെ.കെ. സുബീഷ് (39), പൊയിൽ വീട്ടിൽ പി. പ്രേമൻ (43) പാറമ്മൽ കെ. ലിനീഷ് ( 52 ) എന്നിവരാണ് കേസിലെ പ്രതികൾ.
2016 ഏപ്രിൽ 16 ന് രാത്രി പതിനൊന്നര മണിയോടെയാ ണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ സാരമായി പരിക്കേറ്റ ചുണ്ടയിലെ ചായക്കട ഉടമ കെ.രമേശന്റെ പാരാതി പ്രകാരമാണ് പോലീസ് കേസ്. അക്രമത്തിൽ സി. പി. എം. പ്രവർത്തകരായ കെ.സുരേഷ് ബാ ബു,കാരായി പുരുഷോത്ത മൻ, ടി. കെ. വിജേഷ് എ ന്നിവർക്കും പരിക്കേറ്റിരുന്നു. പി.കെ.ശശിയുടെ വീട്ടിൽ കല്യാണത്തിന് പോയി തിരിച്ചു വരുമ്പോഴാണ് അക്രമം നടന്നത്..
5 BJP workers sentenced to 29 years in prison for attempting to kill CPM workers
