കൂത്ത് പറമ്പ്:(www.panoornews.in) കൂത്ത് പറമ്പ് റാണി ജയ് ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ സ്കൂൾ ക്ലബുകൾ പ്രവർത്തനമാരംഭിച്ചു
സയൻസ്, ഇംഗ്ലിഷ്, ഹിന്ദി, ഐ.ടി, മാത്സ്, വർക്ക് എക്സ്പീരിയൻസ്, ക്ലബുകളുടെ ഉദ്ഘാടനമാണ് നടന്നത്. പ്രശസ്ത ചിത്രകാരൻ ബിടികെ അശോക് ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.


പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മേഴ്സി കുന്നത്തുപുരയിടം എസ്.എ.ബി.എസ് അധ്യക്ഷയായി. സ്റ്റാഫ് സെക്രട്ടറി വിൻ്റി മാത്യു സംസാരിച്ചു. സ്കൂൾ ലീഡർ പാർവതി എസ്.നമ്പ്യാർ സ്വാഗതവും, ഇ.കെ റൂബി ഫാത്തിമ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ ക്ലബുകളുടെ കലാപരിപാടികളും നടന്നു
Various school clubs started functioning at Rani Jai Higher Secondary School, Koothu Paramba; Inaugurated by renowned painter B.T.K. Ashok
