ചമ്പാട്:(www.panoornews.in) കഞ്ചാവ് ചുരുട്ട് വലിക്കുന്നതിനിടെ 3 യുവാക്കളെ പിടികൂടി നാട്ടുകാർ പൊലീസിലേല്പിച്ചു. ചമ്പാട് അരയാക്കൂൽ സ്വദേശികളായ ടി.കെ മുഹമ്മദ് നദാൽ ഷാബ് (20), എൻ. മുഹമ്മദ് റബീഹ് (20), പി.പി മുഹമ്മദ് നസീൽ (20) എന്നിവരെയാണ് സ്ത്രീകളടക്കമുള്ള നാട്ടുകാർ പിടികൂടിയത്.
കിഴക്കെ ചമ്പാട് ഇല്ലോൾ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപത്തെ അക്വഡേറ്റിൽ വച്ചാണ് സംഭവം. മൂന്ന് പേർക്കെതിരെയും പാനൂർ പൊലീസ് കേസെടുത്തു. നാട്ടുകാരുടെ ജാഗ്രതയെ പൊലീസ് അഭിനന്ദിച്ചു.
3 youths caught by locals while using ganja in Chambad and handed over to the police, case registered
