ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി
Jul 26, 2025 02:42 PM | By Rajina Sandeep

(wwwകൊടുംകുറ്റവാളിയായ ​ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയ സംഭവത്തിൽ സമ​ഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ പോലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട. സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവർക്കാണ് അന്വേഷണത്തിന്റെ ചുമതല.


കണ്ണൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രത്യേക അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തത്. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ഇന്റലിജൻസ് അഡീഷണൽ ഡിജിപി പി വിജയൻ എന്നിവരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തത്.


കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായത് അത്യന്തം ഗൗരവമുള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കണമെന്ന് തീരുമാനമെടുത്തു. സൂക്ഷ്മതലത്തിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇന്റലിജൻഡ് സിസിടിവി നാല് പ്രധാന ജയിലുകളിൽ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങും.


ജയിൽ ജീവനക്കാർ തുടർച്ചയായി ഒരേ സ്ഥലത്ത് തുടരുന്നത് കണക്കിലെടുത്ത് അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഓരോ സ്ഥലത്തും അഞ്ചുവർഷം പൂർത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും. ജയിലിനകത്ത് ഇൻ്റലിജൻസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളിൽ പലരെയും ഇപ്പോൾ അതീവ സുരക്ഷാ ജയിലിലാണ് പാർപ്പിക്കുന്നത്. ഇത്തരക്കാർക്ക് അന്തർ സംസ്ഥാന ജയിൽ മാറ്റം കൂടി ആലോചിക്കും.


ജയിലുകളിൽ ഇപ്പോൾ വീഡിയോ കോൺഫറൻസിങ് സംവിധാനമുണ്ട്. അത് ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. ജയിലിനകത്ത് തടവുകാർക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കും. താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിൽ ഉള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കും. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താൻ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു. നിലവിൽ നടക്കുന്ന അന്വേഷണങ്ങൾ അതിവേഗം പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Govindachamy's jail escape; Chief Minister orders thorough investigation

Next TV

Related Stories
കണ്ണൂർ ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ ; വനത്തിൽ ഉരുൾപൊട്ടിയതായി സംശയം

Jul 26, 2025 10:48 PM

കണ്ണൂർ ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ ; വനത്തിൽ ഉരുൾപൊട്ടിയതായി സംശയം

കണ്ണൂർ ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ ; വനത്തിൽ ഉരുൾപൊട്ടിയതായി സംശയം...

Read More >>
ചമ്പാട് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ  3 യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിലേല്പിച്ചു, കേസ്

Jul 26, 2025 10:21 PM

ചമ്പാട് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ 3 യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിലേല്പിച്ചു, കേസ്

ചമ്പാട് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ 3 യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിലേല്പിച്ചു,...

Read More >>
കൂത്ത് പറമ്പ് റാണി ജയ് ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ സ്കൂൾ ക്ലബുകൾ പ്രവർത്തനമാരംഭിച്ചു ; പ്രശസ്ത ചിത്രകാരൻ ബി.ടി.കെ അശോക് ഉദ്ഘാടനം ചെയ്തു

Jul 26, 2025 08:26 PM

കൂത്ത് പറമ്പ് റാണി ജയ് ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ സ്കൂൾ ക്ലബുകൾ പ്രവർത്തനമാരംഭിച്ചു ; പ്രശസ്ത ചിത്രകാരൻ ബി.ടി.കെ അശോക് ഉദ്ഘാടനം ചെയ്തു

കൂത്ത് പറമ്പ് റാണി ജയ് ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ സ്കൂൾ ക്ലബുകൾ പ്രവർത്തനമാരംഭിച്ചു ; പ്രശസ്ത ചിത്രകാരൻ ബി.ടി.കെ അശോക് ഉദ്ഘാടനം...

Read More >>
കലാസമിതി - കലാകാര കൺവെൻഷൻ പാനൂരിൽ നടന്നു.

Jul 26, 2025 08:11 PM

കലാസമിതി - കലാകാര കൺവെൻഷൻ പാനൂരിൽ നടന്നു.

കലാസമിതി - കലാകാര കൺവെൻഷൻ പാനൂരിൽ...

Read More >>
സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ 5  ബിജെപി പ്രവർത്തകർക്ക് 29 വർഷം തടവ്

Jul 26, 2025 08:00 PM

സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ 5 ബിജെപി പ്രവർത്തകർക്ക് 29 വർഷം തടവ്

സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ 5 ബിജെപി പ്രവർത്തകർക്ക് 29 വർഷം...

Read More >>
കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം ; ഗുരുതര പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു*

Jul 26, 2025 06:32 PM

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം ; ഗുരുതര പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു*

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം ; ഗുരുതര പരുക്കേറ്റ മത്സ്യത്തൊഴിലാളി...

Read More >>
Top Stories










//Truevisionall