Jul 14, 2025 03:53 PM

പാനൂർ:(www.panoornews.in)പാനൂർ ബസ്സ്റ്റാൻ്റ് കവാടത്തിൽ റോഡിൽ രൂപപ്പെട്ട വൻ കുഴി ഒടുവിൽ നഗരസഭ ഇടപെട്ട് അടച്ചു. നടുവൊടിക്കുന്ന കുഴിയെക്കുറിച്ച് ട്രൂ വിഷൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികാരികൾ നടപടിയുമായി രംഗത്തുവന്നത്.


പാനൂര്‍ ബസ്റ്റാന്റില്‍ വന്‍ കുഴി രൂപപ്പെട്ടത് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായിരുന്നു. ബസ്റ്റാന്റിന്റെ കവാടത്തിലാണ് വന്‍ കുഴി ഉണ്ടായിരുന്നത്. ദിവസേന 60 ലധികം ബസുകള്‍ പാനൂര്‍ ബസ്റ്റാന്റ് കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തുന്നതിനു പുറമെ നിരവധി സ്‌കൂള്‍ കുട്ടികളും യാത്രക്കാരും സഞ്ചരിക്കുന്ന വഴി കൂടിയായിരുന്നു ഇത്. കുഴിയില്‍ മഴ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ആഴമറിയാതെ ബൈക്കുകള്‍ അടക്കം അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. ഇതോടെയാണ് പാനൂർ നഗരസഭാ പിഡബ്ല്യുഡി വിഭാഗം കുഴിയടച്ചത്. പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം നേരിട്ടെത്തി പ്രവൃത്തി വിലയിരുത്തുകയും ചെയ്തു.

A huge hole formed at the entrance to Panur bus stand has been filled.

Next TV

Top Stories










News Roundup






//Truevisionall