പന്ന്യന്നൂർ:(www.panoornews.in) പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പനക്കാട് പ്രഭാകരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.
തണൽ ചാരിറ്റബിൾ സെൻ്ററിൽ നടന്ന അനുസ്മരണത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.


ചരമവാർഷിക ഉദ്ഘാടനവും, ക്വിസ് - വായന മത്സര സമ്മാനദാനവും കെ.പി.എസ്.ടി.എ സംസ്ഥാനസെക്രട്ടറി പി.പി ഹരിലാൽ നിർവഹിച്ചു. ബാലസാഹിത്യകാരൻ മുകുന്ദൻ പുലരി അനുസ്മരണ പ്രഭാഷണം നടത്തി. ദിനേശൻ പച്ചോൾ, വി.പി മോഹനൻ, പി.വി അനിൽ എന്നിവർ സംസാരിച്ചു. കെ.പി ശശീന്ദ്രൻ സ്വാഗതവും, പവിത്രൻ കുന്നോത്ത് നന്ദിയും പറഞ്ഞു.
The first death anniversary of Panakkad Prabhakaran Master was observed under the leadership of the Pannyannur Thanal Charitable Trust.
