കൂത്തുപറമ്പ:(www.panoornews.in)2026 ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുവത്വത്തിന് പ്രാധാന്യം നൽകാൻ നേരത്തെ തന്നെ യു.ഡി.എഫിൽ ധാരണയായിരുന്നു.


കൂത്തുപറമ്പ നിയോജക മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി ആയും അത്തരമൊരു നീക്കമാണ് പരീക്ഷിക്കപ്പെടുക. ധാരണ പ്രകാരം മുസ്ലിം ലീഗിൻ്റെ മണ്ഡലമാണ് കൂത്ത് പറമ്പ്.
എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി പെരിങ്ങത്തൂരിലെ അഡ്വ:സി കെ നജാഫിനെ മത്സരിപ്പിക്കാനാണ് സാധ്യതകളേറെയും. ഇതേ കുറിച്ച് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം പഠനം തുടങ്ങിയതായും അറിയുന്നു.
പരമാവധി സീറ്റുകൾ പിടിച്ചെടുക്കുക എന്നതാണ് മുസ്ലിം ലീഗും ഒപ്പം യുഡിഎഫും ലക്ഷ്യം വെക്കുന്നത്. എം എസ് എഫിനെ സംസ്ഥാന തലത്തിൽ ശക്തിപ്പെടുത്തുന്നതിൽ സംസ്ഥാന പ്രസിഡന്റ് നവാസിനൊപ്പം മികച്ച പ്രവർത്തനമാണ് നജാഫ് നടത്തിയിട്ടുള്ളത് എന്ന വിലയിരുത്തലാണത്രെ ലീഗ് സംസ്ഥാന നേതൃത്വത്തിനുള്ളത്.
മാത്രവുമല്ല, ജനകീയ വിഷയങ്ങൾ പൊതു സമക്ഷം എത്തിക്കാൻ നജാഫിന് നല്ല കഴിവുള്ളതായും വിലയിരുത്തലുണ്ട്. സ്ഥാനാർഥി ആയാൽ മണ്ഡലത്തിൽ എല്ലാ വിഭാഗം ജനങ്ങളിലും വലിയ ഓളം സൃഷ്ടിക്കാൻ നജാഫിന് കഴിയുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.
കൂത്തുപറമ്പ പോലുള്ള മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ച വെച്ചാലേ ജയിക്കാൻ കഴിയൂ. അതിന് യുവത്വത്തിന് മാത്രമെ കഴിയൂ എന്ന വിലയിരുത്തലാണെങ്ങും.
അതേ സമയം സ്ഥാനാർഥി നിർണയത്തിൽ മണ്ഡലം ലീഗ് മണ്ഡലം കമ്മിറ്റിയുടെ നിലപാട് നിർണായകമാണ്.
UDF to give importance to youth in Koothuparamba constituency in assembly elections; CK Najaf likely
