കാറിൽ കടത്തുകയായിരുന്ന 256 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ കൂത്ത്പറമ്പ് സ്വദേശിയടക്കം 3 പേർ കൂടി പിടിയിൽ

കാറിൽ കടത്തുകയായിരുന്ന 256 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ കൂത്ത്പറമ്പ് സ്വദേശിയടക്കം 3 പേർ കൂടി പിടിയിൽ
Jul 14, 2025 03:32 PM | By Rajina Sandeep

കൂത്ത്പറമ്പ്:   കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 256 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൂത്തുപറമ്പ് അടിയറപ്പാറ രഹ്‌ന മൻസിലിൽ കെ.പി മുഹമ്മദ് അജ്മൽ കരീം (20), കുഞ്ചക്കോട് തെങ്കരപ്പാലത്തും വീട്ടിൽ ഫായിസ് (26), പാലക്കാട് മണ്ണാർക്കാട് കോൾപ്പാടം തെങ്കര വെള്ളാപ്പുള്ളി വീട്ടിൽ വി.പി ജംഷാദ് (26) എന്നിവരെ യാണ് ബേക്കൽ പോലീസ് ബംഗ്ളൂരുവിൽ വെച്ച് പിടികൂടി യത്. ചൊവ്വാഴ്ച്‌ച രാത്രി മരിയ മുത്തനടുക്കത്ത് പിടിയിലായ ബോവിക്കാനം പൊവ്വലിലെ മുഹമ്മദ് ഡാനിഷ്, ആലമ്പാടിയിലെ അബ്ദുൾഖാദർ എന്നിവർക്ക് എം.ഡി.എം.എ വിൽപ്പന നടത്തിയത് ഇവരാണെന്ന്

തെളിഞ്ഞതിനെത്തുടർന്നാണ് പിടികൂടിയത്. അബ്ദുൾഖാദറിനെ വിശദമായി ചോദ്യംചെയ്‌തപ്പോഴാണ് മൂന്നുപേരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. വ്യാഴാഴ്‌ച വയനാട്ടിൽ വെച്ച് കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ സാദിഖലിയെ (36) പിടികൂടിയതും നേരത്തെ പിടിയിലായവർ നൽകിയ വിവരത്തെത്തുടർന്നാണ്. കേസിൽ പിടിയിലായ മുഴുവൻപേരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ് പോലീസ് നീക്കം.

ബേക്കൽ ഡിവൈ.എസ്.പിവി.വി മനോജിന്റെ മേൽനോട്ട ത്തിൽ സി.ഐ. എം.വി ശ്രീദാസ്, എസ്.ഐ. എം.സവ്യസാചി, പ്രൊബേഷണറി എസ്.ഐമാരായ അഖിൽ സെബാസ്റ്റ്യൻ, മനു കൃഷ്‌ണൻ, ഡാൻസാഫ് സ്‌ക്വാഡംഗങ്ങളായ നിജിൽ കുമാർ, രജീഷ് കാട്ടാമ്പള്ളി, അനീഷ്‌കുമാർ, ഭക്തശൈവൽ, കെ. സുഭാഷ് ചന്ദ്രൻ, എം. സന്ദീപ്, മനോജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Three more people, including a native of Koothparamba, arrested in connection with the seizure of 256 grams of MDMA being smuggled in a car

Next TV

Related Stories
സേവാഭാരതി ചൊക്ലി യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ  വിദ്യാർത്ഥികളെ അനുമോദിച്ചു.

Jul 14, 2025 10:08 PM

സേവാഭാരതി ചൊക്ലി യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

സേവാഭാരതി ചൊക്ലി യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചമ്പാട് വില്ലേജ് സമ്മേളനം നടന്നു.

Jul 14, 2025 07:50 PM

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചമ്പാട് വില്ലേജ് സമ്മേളനം നടന്നു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചമ്പാട് വില്ലേജ് സമ്മേളനം...

Read More >>
ട്രൂവിഷൻ ഇംപാക്ട് ; പാനൂർ ബസ്സ്റ്റാൻ്റ് കവാടത്തിൽ രൂപപ്പെട്ട വൻ കുഴിയടച്ചു

Jul 14, 2025 03:53 PM

ട്രൂവിഷൻ ഇംപാക്ട് ; പാനൂർ ബസ്സ്റ്റാൻ്റ് കവാടത്തിൽ രൂപപ്പെട്ട വൻ കുഴിയടച്ചു

പാനൂർ ബസ്സ്റ്റാൻ്റ് കവാടത്തിൽ രൂപപ്പെട്ട വൻ...

Read More >>
പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പനക്കാട് പ്രഭാകരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.

Jul 14, 2025 03:37 PM

പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പനക്കാട് പ്രഭാകരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.

പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പനക്കാട് പ്രഭാകരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം...

Read More >>
Top Stories

News Roundup

//Truevisionall