കതിരൂർ:(www.panoornews.in)വിമുക്ത ഭടന്മാരുടെ സംഘടനയായ സിഗ്നലേഴ്സ് നവതി പിന്നിട്ട നായബ് സുബേദാർ കെ.കരുണാകരൻ നായരെ ആദരിച്ചു. കിഴക്കെ കതിരൂർ വേറ്റുമ്മലിലെ വസതിയിലെത്തിയാണ് തലശേരി സിഗ്നലേഴ്സ് ആദരമൊരുക്കിയത്. സെക്രട്ടറി എ.കെ രാമകൃഷ്ണൻ അധ്യക്ഷനായി. വി.കെ ദേവരാജൻ പൊന്നാടയണിയിച്ചു.
സുരേന്ദ്രനാഥൻ ബാബു ഉപഹാരം നൽകി. പാട്യം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശോഭ കോമത്ത്, സീനിയർ സിറ്റിസൺസ് ഫോറം വൈസ് പ്രസി.കെ.പി രേവതി, സി.എം ചന്ദ്രൻ, എക്സ് സർവീസസ് ലീഗ് കതിരൂർ യൂണിറ്റ് സെക്രട്ടറി കെ.കെ അനിൽ, സി.എം ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
Signallers pay tribute to ex-army Naib Subedar K. Karunakaran Nair of East Kathiroor, who passed away on Navati
