(www.panoornews.in)പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മാടായി ഗവ. ഐ.ടി.ഐയില്‍ പ്ലംബര്‍ (ഒരു വർഷം), പെയിന്റര്‍ ജനറല്‍ (രണ്ട് വർഷം) എന്നീ ട്രേഡുകളിലേക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം. 80% സീറ്റുകൾ എസ് സി വിഭാഗത്തിനും 10% സീറ്റുകൾ എസ് ടി വിഭാഗത്തിനും 10% സീറ്റുകൾ ജനറൽ വിഭാഗത്തിനുമായാണ് പ്രവേശനം നൽകുന്നത്.
എല്ലാ ട്രെയിനികൾക്കും 900 രൂപ യൂണിഫോം അലവൻസ്, 3000 രൂപ സ്റ്റഡിടൂർ അലവൻസ് കൂടാതെ എല്ലാദിവസവും പോഷകാഹാരം, ഉച്ചഭക്ഷണം എന്നിവയും പഠനത്തിനാവശ്യമായ ടെക്സ്റ്റ് ബുക്കുകൾ, ലോഗ് ബുക്ക്, റെക്കോർഡ് ബുക്ക്, ഡയറി എന്നിവയും സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ എസ് സി എസ് ടി ട്രെയിനികൾക്ക് 800 രൂപ സ്റ്റൈപ്പന്റ് 1000 രൂപ ലംപ്സംഗ്രാൻഡ് എന്നിവയും കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ടൂൾകിറ്റും ലഭിക്കും. ആൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. അപേക്ഷകള്‍ www.scdditiadmission.kerala.gov.in എന്ന വെബ് സൈറ്റ് വഴി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447228499, 9995178614 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Applications invited for Government ITI, Kannur, Madayi; Last date 16
