പാനൂർ:(www.panoornews.in)പൊതു തിരഞ്ഞെടുപ്പ് പോലെ ഇലക്ട്രോണിക് വോട്ടിങ്ങ് മിഷൻ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്.ജനാധിപത്യ സംവിധാനത്തിലെ തെരഞ്ഞെടുപ്പു പ്രക്രിയകൾ മനസ്സിലാക്കുന്നതിനും, തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ കടമകളും, കർത്തവ്യങ്ങളും മനസ്സിലാക്കുന്നതിനും വേണ്ടി, ജനാധിപത്യരീതിയിൽ സ്കൂൾ തെരഞ്ഞെടുപ്പു നടത്തിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും നടത്തിയത് വിദ്യാർഥികൾ തന്നെയാണ്. ദിവസങ്ങൾക്കു മുന്നേ വോട്ടേഴ്‌സ് ലിസ്റ്റിൽ പ്രസിദ്ധീകരിക്കുകയും, നോമിനേഷൻ നൽകേണ്ടത്തിനും , പിൻവലിക്കാനും, പ്രത്യേക ദിവസങ്ങൾ അനുവദിക്കുകയും ചെയ്തു. ഒപ്പം തെരഞ്ഞെടുപ്പു തിയ്യതിയും കുറിച്ച്. ഇതെല്ലാം വിദ്യാർഥികൾ തന്നെയാണ് ചെയ്തിട്ടുള്ളത്. സോഷ്യൽ സയൻസ് ക്ലബിലെ വിദ്യാർഥികളായ റോണക്, നീയോൺ അനിൽകുമാർ, സായികൃഷ്ണ, നവൻ തെജ്, ധ്യാൻ എന്നീ വിദ്യാര്തികളും, അധ്യാപികമാരായ സജിത വ് പി,ജിഗിഷ എം, എന്നിവരും principal അശോകൻ മാസ്റ്ററും നേതൃത്വം നൽകി.


വോട്ടെടുപ്പിലൂടെ ജനാധിപത്യത്തെ കുറിച്ച് മനസ്സിലാക്കാനും വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് എങ്ങിനെ വോട്ട് ചെയ്യാമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് പുതിയ ഒരു അനുഭവമായി കരുതുന്നുവെന്നു വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.ഇത്തരം സംവിധാനം കുട്ടികൾക്ക് ലഭ്യമാക്കി വിദ്യാർത്ഥികൾ ജനാധിപത്യ അവബോധം വളർത്തിയെടുക്കാനും വോട്ടെടുപ്പ് പരിചയപ്പെടുത്താൻ കഴിഞ്ഞതിലുള്ള ചാരിഥാർഥ്യം പ്രിൻസിപ്പൾ അശോകൻ മാസ്റ്ററും പങ്കുവെച്ചു.
The School Parliament elections held at Sree Narayana English Medium UP School, Panur, set a precedent
