ചമ്പാട്:(www.panoornews.in) പതാകകൾ കാണിച്ചാൽ ഏത് രാജ്യത്തിൻ്റെതാണെന്ന് നിമിഷ നേരം കൊണ്ട് തിരിച്ചറിയുന്ന ഏഴു വയസുകാരൻ വേറിട്ട കാഴ്ചയാകുന്നു.


പത്തും, അമ്പതുമല്ല 196 രാജ്യങ്ങളുടെയും, പ്രത്യേക ദേശവിഭാഗങ്ങളുടെയും അടക്കം 296 പതാകകൾ ഈ കൊച്ചു മിടുക്കൻ എളുപ്പം തിരിച്ചറിയും. ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ആരുഷെന്നെ രണ്ടാം ക്ലാസുകാരനാണ് വേറിട്ട കഴിവിനാൽ ഏവരെയും അമ്പരപ്പിക്കുന്നത്.
ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസുകാരനായ ആരുഷ് തന്റെ അസാധാരണ കഴിവുകൾകൊണ്ട് വിദ്യാലയത്തിന്റെയും, നാടിന്റെയും അഭിമാനമായി മാറുകയാണ്.
കേട്ടുകേൾവിയില്ലാത്ത രാജ്യങ്ങളുടെ കൊടികൾ പോലും നിമിഷ നേരം കൊണ്ട് തിരിച്ചറിയുന്ന ഈ കൊച്ചു മിടുക്കൻ, തന്റെ കൂട്ടുകാരെ മാത്രമല്ല, അധ്യാപകരെയും ഞെട്ടിച്ചു.
296 പതാകകൾ ഇത്തരത്തിൽ നിമിഷ നേരം കൊണ്ട് പറയുന്ന രണ്ടാം ക്ലാസുകാരൻ്റെ പ്രകടനത്തെക്കുറിച്ച് പ്രധാനധ്യാപകൻ കെ.പി ജയരാജൻ്റെ വാക്കുകൾ ഇങ്ങനെ.
ഒന്നാം ക്ലാസു മുതലെ ആരുഷിന് രാജ്യങ്ങളുടെ പേരുകൾ അറിയാമായിരുന്നെന്നും, പതാകകളുടെ ചിത്രം വരയ്ക്കുമായിരുന്നെന്നും ക്ലാസ് അധ്യാപകൻ എൻ.ബി സാഗർ പറഞ്ഞു.
താഴെ ചമ്പാട് കൂവാട്ടെ ജിതിൻ രാജ് - രഗിന ദമ്പതികളുടെ മകനാണ് ആരുഷ്. അംഗൻവാടി വിദ്യാർത്ഥിനിയായ അവനിക സഹോദരിയാണ്.
ചെറുപ്പം മുതലെ വേൾഡ് മാപ്പ് ഉപയോഗിച്ച് കളിക്കുമായിരുന്നെന്നും, ടിവിയിലും മൊബൈൽ ഫോണിലും രാജ്യങ്ങളുടെ വിശേഷങ്ങളറിയാൻ ആരുഷിന് പ്രത്യേക താത്പര്യവുമായിരുന്നെന്ന് രഗിന പറഞ്ഞു.
ആരുഷിന്റെ ഈ മനോഹര കഴിവ്, നാടിന്റെ കാഴ്ചപ്പാടുകൾക്കപ്പുറം ഒരു ആഗോള കാഴ്ചപ്പാടിനെയും സ്‌നേഹത്തിനെയും അടയാളപ്പെടുത്തുന്നുണ്ട്.
Not a tiger, but a cub; Teachers, children and locals are amazed by the talent of a second-grader at Chotavoor Higher Secondary School in Chambad
