---
title: "സംസ്ഥാന കലോത്സവത്തിൽ നങ്ങ്യാർ കൂത്തിൽ  മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്കൂളിലെ ചിന്മയ സജീവിന്  എ ഗ്രേഡ് "
english_title: "Chinmaya Sajeev of Rajiv Gandhi Higher Secondary School, Mokeri, Nangyar Koothil, secured an A grade in the State Arts Festival."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262113/chinmaya-sajeev-of-rajiv-gandhi-higher-secondary-school-mokeri-nangyar-koothil-secured-an-a-grade-in-the-state-arts-festival"
published_at: "2025-01-09T09:52:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677f4f66e2e69_Untitled-3_copy.jpg"
keywords: []
---

# സംസ്ഥാന കലോത്സവത്തിൽ നങ്ങ്യാർ കൂത്തിൽ  മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്കൂളിലെ ചിന്മയ സജീവിന്  എ ഗ്രേഡ് 

> **Lead Summary:** പാനൂർ :ഹയർ സെക്കന്ററി ഹൈസ്‌കൂൾ നങ്ങ്യാർ കൂത്ത് മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ സ്‌കൂളിലെ ചിന്മയ സജീവ് സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി. നരസിംഹാവതാരകഥയുമായി ചിന്മയ വേദിയിൽ നിറഞ്ഞാടി, കലാമണ്ഡലം പ്രസന്നകുമാരിയുടെ ശിക്ഷണത്തിലാണ് കൂത്ത് അഭ്യസിച്ചത് പന്ത്രണ്ടാം ക്ലാസ് ബയോളജി സയൻസ് വിദ്യാർത്ഥിനിയാണ്. ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കുന്നുണ്ട്.

## Article Content

പാനൂർ :ഹയർ സെക്കന്ററി ഹൈസ്‌കൂൾ നങ്ങ്യാർ കൂത്ത് മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ സ്‌കൂളിലെ ചിന്മയ സജീവ് സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി. നരസിംഹാവതാരകഥയുമായി ചിന്മയ വേദിയിൽ നിറഞ്ഞാടി, കലാമണ്ഡലം പ്രസന്നകുമാരിയുടെ ശിക്ഷണത്തിലാണ് കൂത്ത് അഭ്യസിച്ചത് പന്ത്രണ്ടാം ക്ലാസ് ബയോളജി സയൻസ് വിദ്യാർത്ഥിനിയാണ്. ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കുന്നുണ്ട്.

ഇതേ വിദ്യാലയത്തിലെ ഹയർ സെക്കൻ്ററി അധ്യാപകൻ സജീവ് ഒതയോത്ത് - വിജിന ദമ്പതികളുടെ മകളാണ്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന കലോൽസവത്തിലും പങ്കെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262113/chinmaya-sajeev-of-rajiv-gandhi-higher-secondary-school-mokeri-nangyar-koothil-secured-an-a-grade-in-the-state-arts-festival)