---
title: "യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിക്ക്  രക്ഷകരായ ബസ് ജീവനക്കാർക്ക്  അനുമോദനമൊരുക്കി മനേക്കര ഷെൽട്ടർ ടീം"
english_title: "The Manekkara Shelter team congratulated the bus crew who rescued the passenger who felt unwell during the journey."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219495/the-manekkara-shelter-team-congratulated-the-bus-crew-who-rescued-the-passenger-who-felt-unwell-during-the-journey"
published_at: "2024-07-12T21:41:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669156c50ec17_Untitled-5_copy.jpg"
keywords: []
---

# യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിക്ക്  രക്ഷകരായ ബസ് ജീവനക്കാർക്ക്  അനുമോദനമൊരുക്കി മനേക്കര ഷെൽട്ടർ ടീം

> **Lead Summary:** **മനേക്കര: **യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിക്ക് രക്ഷകരായ ബസ് ജീവനക്കാർക്ക് അനുമോദനമൊരുക്കി മനേക്കര ഷെൽട്ടർ ടീം.

## Article Content

**മനേക്കര: **യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിക്ക് രക്ഷകരായ ബസ് ജീവനക്കാർക്ക് അനുമോദനമൊരുക്കി മനേക്കര ഷെൽട്ടർ ടീം.

കഴിഞ്ഞ ദിവസം ബസ് യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പാലക്കൂൽ സ്വദേശിനിയായ യുവതിയുടെ ജീവൻ തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ച് രക്ഷകരായ ബസ് ജീവനക്കാരെ മനേക്കര ഷെൽട്ടർ ടീമിൻ്റെ നേതൃത്വത്തിൽ മൊമൻ്റൊ നൽകി അനുമോദിച്ചു.

ബസ് ജീവനക്കാരുടെ പ്രവൃത്തി സമൂഹത്തിന് ആകെ മാതൃകയാണെന്ന് അനുമോദന യോഗത്തിൽ അശ്വന്ത്മനേക്കര പറഞ്ഞു. തലശേരി -മനേക്കര - പാനൂർ - വിളക്കോട്ടുർ റൂട്ടിലോടുന്ന ആയില്യം ബസിലെ ഡ്രൈവർ നിജിൽ മനോഹർ, കണ്ടക്ടർ ടി.എം.ഷിനോജ്, ക്ലീനർ യദുകൃഷ്ണ എന്നിവരെയാണ് അനുമോദിച്ചത്.

പ്രകാശൻ ചിരുകണ്ടോത്ത്, അശ്വന്ത് മനേക്കര , അജയൻ, വിജേഷ് , അരുൺ, അബീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219495/the-manekkara-shelter-team-congratulated-the-bus-crew-who-rescued-the-passenger-who-felt-unwell-during-the-journey)