പാനൂര്‍:(www.panoornews.in) പാനൂര്‍ പോലീസ് നടപ്പിലാക്കുന്ന അഭിമാന പദ്ധതിയായ ഇന്‍സൈറ്റ് നിയമസഭയിലും ചര്‍ച്ചയായി. പോലീസിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് കൂത്തുപറമ്പ് എം എല്‍ എ കൂടിയായ കെ പി മോഹനന്‍ ഇന്‍സൈറ്റ് പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടി വ്യാപിപ്പിക്കണമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.
കെ പി മോഹനന്റെ നിര്‍ദ്ദേശം ഗൗരവമായി പരിഗണിക്കുമെന്നും വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നതായും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാനൂര്‍ സി ഐ ആയിരിക്കെ വി വി ബെന്നിയാണ് ഇന്‍സൈറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
പാനൂരിലെ അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായി കേസുകളില്‍പ്പെട്ട യുവാക്കള്‍ക്ക് ദിശാബോധം പകരാനായാണ് പാനൂര്‍ സ്റ്റേഷന്റെ പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്‍സൈറ്റ് പദ്ധതി ആരംഭിച്ചത്.
ഇതുവരെ 70 ഓളം യുവാക്കള്‍ ഇന്‍സൈറ്റ് പദ്ധതിയിലൂടെ കേന്ദ്ര സംസ്ഥാന സര്‍വ്വീസുകളില്‍ പ്രവേശിച്ചിട്ടുണ്ട്. ഇക്കാര്യമാണ് കെ പി മോഹനന്‍ എം എല്‍ എ സഭയില്‍ പരാമര്‍ശിച്ചത്. പോലീസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ സമീപകാലത്ത് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് എം എല്‍ എ സംസ്ഥാനത്തുടനീളം ഇന്‍സൈറ്റ് പദ്ധതിക്ക് തുടക്കം കുറിക്കണമെന്ന് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയും മറുപടി നല്‍കി.
'Insight' implemented by DySP VV Benny Panur was also discussed in the assembly;KP Mohanan MLA said that the Chief Minister will seriously consider implementing it across the state