പ്രവാസി വ്യവസായി സൈനുൽ ആബിദിൻ്റെ പച്ചക്കൊടി ; നാലു ചുവരുകൾക്കുള്ളിലൊരുങ്ങിയ ജീവിതങ്ങൾക്ക് വന്ദേ ഭാരതാനുഭവങ്ങൾ നൽകി പാനൂർ പാലിയേറ്റീവ്

പ്രവാസി വ്യവസായി സൈനുൽ ആബിദിൻ്റെ പച്ചക്കൊടി ; നാലു ചുവരുകൾക്കുള്ളിലൊരുങ്ങിയ ജീവിതങ്ങൾക്ക് വന്ദേ ഭാരതാനുഭവങ്ങൾ നൽകി പാനൂർ പാലിയേറ്റീവ്
Jan 15, 2024 10:13 AM | By Rajina Sandeep

പാനൂർ :(www.panoornews.in) പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി കിടപ്പു രോഗികൾക്കും, ബന്ധുക്കൾക്കും വന്ദേ ഭാരത് ട്രെയിൻ യാത്രയൊരുക്കി പാനൂർ പാലിയേറ്റീവ്. സഫാരി ഗ്രൂപ്പ് മാനേജിംഗ്‌ ഡയരക്ടർ കെ. സൈനുൽ ആബിദാണ് യാത്രക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകിയത്. കഴിഞ്ഞ ദിവസം പാലിയേറ്റിവ് സന്ദർശിച്ച അവസരത്തിൽ അദ്ദേഹം നൽകിയ വാഗ്ദാനമാണ് യാഥാർഥ്യമാക്കിയത്. കഴിഞ്ഞ ഏഴ് വർഷമായി പാനൂർ മുസ്ലിം വെൽഫെയർ അസോസിയേഷൻ്റെ കീഴിൽ നൂറുകണക്കിന് കിടപ്പു രോഗികൾക്ക് സാന്ത്വന പരിചരണം നടത്തി വരികയാണ് പാനൂർ പാലിയേറ്റീവ്.

കാൻസർ, സ്ട്രോക്ക്, കരൾ, വാർധക്യസഹജമായ അസുഖങ്ങൾ ബാധിച്ച് വീടുകളിൽ ജീവിതത്തെ തളച്ചിടപ്പെട്ട നിസഹരായ രോഗികളെയാണ് ഡോക്ടർമാർ , നഴ്സുമാർ , വളണ്ടിയർമാർ എന്നിവർ വീടുകളിൽ ചെന്ന് പാലിയേറ്റീവ് പരിചരണം നൽകി വരുന്നത്. കിടപ്പു രോഗികളെയും ബന്ധുക്കളെയും ഉല്ലാസ യാത്രകൾ നടത്തിയും,

സംഗമങ്ങൾ നടത്തി കലാ പരിപാടികളിലൂടെയും ആനന്ദിപ്പിക്കുന്ന പ്രവർത്തനങ്ങളും വർഷങ്ങളായി വെൽഫെയർ അസോസിയേഷൻ നടത്തി വരുന്നുണ്ട്. പാലിയേറ്റീവ് ദിനത്തിൻ്റെ ഭാഗമായി പാനൂർ പാലിയേറ്റീവ് പരിചരണം നടത്തി വരുന്ന രോഗികളെയും, ബന്ധുക്കളെയും കണ്ണൂർ - കോഴിക്കോട് വന്ദേ ഭാരത് ട്രെയിൻ യാത്രയും, ശേഷം കോഴിക്കോട് ബീച്ചിൽ കലാ പരിപാടികളുമായി സമയം ചിലവഴിച്ചു. കോഴിക്കോട്ടെ ഗോകുലം മാളും സന്ദർശിച്ച് നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

ഒരു വീട്ടിലെ മൂന്ന് സഹോദരൻമാർ വർഷങ്ങളായി വീൽ ചെയറിലാണ് ജീവിതം. കുടുംബങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പോലും പങ്കെടുക്കാൻ സാധിക്കാത്ത കുറെ മനുഷ്യരാണ് പാനൂർ പാലിയേറ്റീവിലൂടെ പുറം ലോകത്തെ ആസ്വദിച്ചത്. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വന്ദേ ഭാരത് യാത്ര മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. തികച്ചും മാതൃകപരമായ പ്രവർത്തനമാണിതെന്ന് അദ്ദേഹം പറഞ്ഞു.

വന്ദേ ഭാരതിൽ അടുത്ത ബോഗിയിൽ യാത്രക്കാരനായിരുന്ന ഹജ്ജ്കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ളക്കുട്ടി സംഘത്തോടൊപ്പം വന്ദേ ഭാരത് ട്രെയിനിൽ സമയം ചിലവഴിച്ചതും ആവേശമായി.

തിരക്കിനിടയിലും ഒരു ബോഗി മുഴുവൻ ബുക്ക് ചെയ്തായിരുന്നു യാത്ര. പി പി സുലൈമാൻ ഹാജി, ബേങ്കിൽ ഹനീഫ, നെല്ലൂർ സമീർ, കെ.എം റയീസ്, അനസ് മുബാറക്, പുത്തൂർ അബ്ദുള്ള ഹാജി, സലാം പുത്തൂർ, കെ.അയ്യൂബ്, പി.ഹിഷാം, കെ. നിഹാൽ, ബനാസർ, പി.പി ശരീഫ്, നയീം മൊട്ടത്ത്, വാഹിദ് പാനൂർ, ഷാഹിന സലാം, പി.ജസീല, കെ. മുംതാസ്, കെ. ജമീല, പി.നജീറ, പി.കെ ഷക്കീല, വി.ഫാത്തിമ, പി.ഷാനിമ എന്നിവർ യാത്ര സംഘത്തിന് നേതൃത്വം

Green flag of expatriate businessman Zainul Abidin;Panoor Palliative provides Vande Bharat experience to the lives prepared within four walls

Next TV

Related Stories
സംസ്ഥാനത്ത് പദ്ധതി വിഹിതം  ചിലവഴിക്കുന്നതിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത്  ഒന്നാമത് ; നേട്ടം  തുടർച്ചയായ ആറാം തവണ

Apr 6, 2024 04:05 PM

സംസ്ഥാനത്ത് പദ്ധതി വിഹിതം ചിലവഴിക്കുന്നതിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത് ; നേട്ടം തുടർച്ചയായ ആറാം തവണ

സംസ്ഥാനത്ത് പദ്ധതി വിഹിതം ചിലവഴിക്കുന്നതിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത് ; നേട്ടം തുടർച്ചയായ ആറാം തവണ...

Read More >>
ഷാർജ ഭരണാധികാരിക്കൊപ്പം 'ആളറിയാ' സെൽഫി ; ദുബൈയിൽ  ഡോർഡെലിവറി ജോലിചെയ്യുന്ന പാനൂർ സ്വദേശിക്ക്  ലഭിച്ചത് അത്യപൂർവ സെൽഫി

Feb 29, 2024 03:20 PM

ഷാർജ ഭരണാധികാരിക്കൊപ്പം 'ആളറിയാ' സെൽഫി ; ദുബൈയിൽ ഡോർഡെലിവറി ജോലിചെയ്യുന്ന പാനൂർ സ്വദേശിക്ക് ലഭിച്ചത് അത്യപൂർവ സെൽഫി

ദുബൈയിൽ ഡോർഡെലിവറി ജോലിചെയ്യുന്ന പാനൂർ സ്വദേശിക്ക് ലഭിച്ചത് അത്യപൂർവ...

Read More >>
Top Stories